കുന്നത്തൂർ: -സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ യുപി തല വായന മത്സരം വായനകാലത്തിന്റെ ചിറകിലേറി എന്ന പേരിൽ സംഘടിപ്പിച്ചു.

ഗ്രന്ഥശാല-താലൂക്ക്-ജില്ല എന്നീ തലങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ പ്രാഥമികതല മത്സരമാണ് നടന്നത്. കൊല്ലം ജില്ലയിലെ എണ്ണൂറിൽപ്പരം ഗ്രന്ഥശാലകളിൽ പൊതുവിജ്ഞാനത്തെയും തിരഞ്ഞെടുത്ത പുസ്തകങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് മത്സരം നടന്നത്.

മിഴി ഗ്രന്ഥശാലയിൽ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, ഹാരിസ് പോരുവഴി, ചേഞ്ചിറക്കുഴി എം.ഷാജഹാൻ, സബീന ബൈജു, ഹർഷ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.