- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലാ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അമൃത വിശ്വ വിദ്യാപീഠത്തിന് ഓവറോൾ കിരീടം
കൊല്ലം: പരവൂരിൽ നടന്ന ജില്ലാ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസ് ടീം ഓവറോൾ ജേതാക്കളായി. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ചാമ്പ്യൻഷിപ്പോടെയാണ് അമൃത വിശ്വ വിദ്യാപീഠം ഓവറോൾ കിരീടമുയർത്തിയത്. സബ് ജൂനിയർ വിഭാഗത്തിൽ 2 സ്വർണവും ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 4 സ്വർണവും 3 വെള്ളിയും വീതം ആകെ 16 മെഡലുകൾ അമൃതയിലെ വിദ്യാർത്ഥികൾ സ്വന്തമാക്കി. വിവിധ വിഭാഗങ്ങളിലായി ആര്യഭൂഷൺ, പാർത്ഥ് സക്സേന, ദർശൻ മുരളീധരൻ, ബി.അഭിനവ്, മുഹമ്മദ് ഹസ്സൻ അലി, രോഹൻ സായ്, രാജഗുരു, പി. പൃഥ്വി എന്നിവരാണ് മെഡലുകൾ നേടിയത്. ജൂനിയർ 93 കിലോഗ്രാം വിഭാഗത്തിൽ 607 കിലോ ഉയർത്തി പുതിയ റെക്കോഡോടെയായിരുന്നു ദർശൻ മുരളീധരന്റെ സ്വർണനേട്ടം. സ്ട്രോങ്മാൻ ഓഫ് കൊല്ലം റണ്ണർ അപ്പ് ആയും ദർശൻ തെരഞ്ഞെടുക്കപ്പെട്ടു. അമൃത വിശ്വ വിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ കായികാധ്യാപകരായ ബിജീഷ് ചിറയിൽ, വിവേക് വാവച്ചൻ എന്നിവരാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.