- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്നാമത് പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം (PQFF 2022) രെജിസ്‌ട്രേഷൻ ആരംഭിച്ചു
കേരളത്തിലെ ഐ ടി ജീവനക്കാരുടെ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവ (PQFF - 22) ലേക്കുള്ള രെജിസ്‌ട്രേഷൻ ആരംഭിച്ചു. ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം അതിന്റ തുടർച്ചയായ പത്താം വർഷത്തിലേക്ക് കടക്കുകയാണ് .കേരളത്തിലെ പ്രധാന ഐ ടി കേന്ദ്രങ്ങളായ ടെക്‌നോപാർക്ക് , ഇൻഫോപാർക്ക് , സൈബർപാർക്ക് എന്നിവിടങ്ങളിലടക്കം കേരളത്തിലെ IT കമ്പനികളിൽ മാറ്റുരയ്ക്കുന്ന ഈയൊരു ചലച്ചിത്രോത്സവത്തിലേക്ക് ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ഐ ടി ജീവനക്കാർക്കും പങ്കെടുക്കാവുന്നതാണ്. പ്രതിധ്വനി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ (PQFF2022) ന്റെ പ്രദർശനവും പുരസ്‌കാരദാനവും 2022 ഡിസംബറിൽ തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ വെച്ച് നടക്കും
ഐ ടി ജീവനക്കാർ സംവിധാനം ചെയ്ത 400 ഇൽ പരം ഹ്രസ്വ ചിത്രങ്ങൾ മുൻ വർഷങ്ങളിലായി ക്വിസ ഫിലിം ഫെസ്റ്റിവലിൽ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ശ്രീ. ഷാജി N കരുൺ , വിനീത് ശ്രീനിവാസൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തൻ, അമൽ നീരദ്, ഖാലിദ് റഹ്മാൻ, വിധു വിൻസെന്റ്, ജിയോ ബേബി തുടങ്ങിയ പ്രശസ്തരാണ് മുഖ്യാതിഥികളായി കഴിഞ്ഞ വർഷങ്ങളിൽ മേളയ്ക്ക് എത്തിയത്. റോസ് മേരി , സജിൻ ബാബു, ഷെറി, സനൽകുമാർ ശശിധരൻ , നേമം പുഷ്പരാജ്, ശ്രീബാല കെ മേനോൻ ,വിധു വിൻസെന്റ് , വിനു എബ്രഹാം , സുലോചന റാം മോഹൻ ,ഭവാനി ചീരത് , നൂറനാട് രാമചന്ദ്രൻ , കെ എ ബീന, സുദേവൻ, കൃഷ്ണേന്ദു കലേഷ്, കൃഷാന്ത്, അർച്ചന പത്മിനി എന്നിവർ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിന്റെ ജൂറി അംഗങ്ങളായും ടെക്നോപാർക്കിലെത്തി. പ്രശസ്ത സിനിമ നിരൂപകൻ ശ്രീ എം എഫ് തോമസ് ആയിരുന്നു ആദ്യത്തെ ഒൻപതു വർഷങ്ങളിൽ ജൂറി ചെയർമാൻ. പത്താമത് ഫിലിം ഫെസ്റ്റിവലിന്റെ ജൂറി ചെയർമാൻ കൃഷ്ണേന്ദു കലേഷ് ആയിരുന്നു.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് Rs.11,111/- രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് Rs.5555/- രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും.
2022 ഡിസംബർ 5 ആണ് മേളയിലേക്ക് ചിത്രങ്ങൾ സമർപ്പിക്കുവാനുള്ള അവസാന തീയതി
രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക
http://prathidhwani.org/Qisa22
സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ബന്ധപ്പെടുക :
കൺവീനർ (ടെക്‌നോപാർക്) - മുഹമ്മദ് അനീഷ് (+91 97458 89192)
കൺവീനർ (ഇൻഫോപാർക്) - ചൈതന്യൻ (+91 99466 08868)
കൺവീനർ (കോഴിക്കോട്) പ്യാരേലാൽ +91 85478 72972 - (Cyberpark/Calicut)
Email: prathidhwani.qisa@gmail.com
11th Edition of Prathidhwani Qisa Film Festival 2022