- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഖിലകേരള വായനോത്സവവും ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്സും നടത്തി
പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായ നോത്സവവും ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്സും നടത്തി. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിതി പുരസ്‌കാര ജേതാവ് അനഘ ജെ. കോലോത്ത് ഉദ്ഘാടനം ചെയ്തു. 'അക്ഷരമാണ് ലഹരി, വായനയാണ് ലഹരി' എന്ന സന്ദേശം പങ്കുവയ്ക്കുന്ന വിമുക്തി മിഷന്റെ ബോധവത്ക്കരണ ക്ലാസ്സും നടത്തി. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രിയ, ശ്രീകുമാർ എന്നിവർ ക്ലാസ്സുകൾ നയിച്ചു.
മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിഡ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ കെ ആർ പ്രഭാകരൻ പിള്ള, കെ.ജെ. ജോൺ എന്നിവർ പ്രസംഗിച്ചു.
Next Story