- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഷറീസ് , അക്വാകൾച്ചർ മേഖലയിൽ സ്ത്രീ കേന്ദ്രീകൃത സമീപനം ആവശ്യമെന്ന് ഗാഫ് 8 സമ്മേളനം
മത്സ്യബന്ധന, മത്സ്യകൃഷി മേഖലയിൽ സ്ത്രീ കേന്ദ്രീകൃത സമീപനം ആവശ്യമെന്ന് ഗാഫ് 8 സമ്മേളനം ആവശ്യപ്പെട്ടു.മേഖയിലെ ലിംഗ കേന്ദ്രീകൃത സമീപനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എട്ടാമത് ജൻഡർ ഇൻ അക്വാകൾച്ചർ ആൻഡ് ഫിഷറീസ് ഗ്ലോബൽ കോൺഫറൻസിലാണ് ആവശ്യം അവതരിപ്പിച്ചത്.
50ശതമാനം സ്ത്രീകളുള്ള മൽസ്യ- അനുബന്ധ മേഖലയിൽ സ്ത്രീ കേന്ദ്രീകൃത സമീപനം ദൃശ്യമല്ല അതുകൊണ്ട് തന്നെ സ്ത്രീകൾ വൻതോതിൽ ഈ മേഖല വിട്ടുപോകുന്നത് ശ്രദ്ധേയമാണ്. സാങ്കേതികവിദ്യയുടെ അഭാവവും ആരോഗ്യം, തൊഴിൽ, വേതനം, പരിസ്ഥിതി തുടങ്ങിയ വിവിധ ഘടകങ്ങളും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ ഈ മേഖലയിൽ സ്ത്രീ കേന്ദ്രീക്രിത നടപടികൾ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്.
മത്സ്യബന്ധനവും മത്സ്യകൃഷിയും ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ, സ്ത്രീകളുടെ വിവിധ പ്രശ്‌നങ്ങൾക്ക് ഇന്നും കൃത്യമായ പരിഹാരം കണ്ടിട്ടില്ല എന്നും, ഗാഫ് 8 കോൺഫറൻസിൽ അവതരിപ്പിച്ച പഠനം പറയുന്നു.
മത്സ്യ ബന്ധന വ്യവസായ മേഖലയിൽ മാത്രമല്ല സ്ത്രീകളുടെ പ്രാതിനിധ്യം കാണപ്പെടുന്നത്. കുടുംബത്തിലും, സമൂഹത്തിലും, പരിസ്ഥിതി, പ്രത്യുൽപാദന, പരിചരണ മേഖലയിലുമെല്ലാം സ്ത്രീകൾ മുൻ പന്തിയിൽ തന്നെയാണ്. സ്ത്രീകൾക്ക് മാന്യമായ ജോലിയും എല്ലാ മേഖലയിലും അഭിവൃദ്ധി ഉറപ്പാക്കാൻ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള മാർഗങ്ങളും കണ്ടെത്തേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലം ആഘാതം അനുഭവിക്കുന്ന ദ്വീപ് രാഷ്ട്രമായ ഫിജിയിലെ മത്സ്യത്തൊഴിലാളികളായ സ്ത്രീകൾ വിർച്വലായി കോൺഫറൻസിൽ പങ്കെടുക്കും
2022 നവംബർ 21 മുതൽ 23 വരെ കൊച്ചി ഐഎംഎ ഹൗസിലാണ് സമ്മേളനം. സുസ്ഥിര മത്സ്യബന്ധന,മത്സ്യകൃഷി രംഗത്ത് ലിംഗനീതി ഉറപ്പാക്കുക എന്നതാണ് ഇത്തവണത്തെ ആഗോള കോൺഫറൻസിന്റെ പ്രമേയം. ഫിഷറീസ് മേഖലയിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചർച്ചയാകും. അക്വ, ഫിഷറീസ് രംഗങ്ങളിൽ ലിംഗനീതിയുടെ കാര്യത്തിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പ്രയോഗികമായ പരിഹാരം കാണാനും കോൺഫറൻസ് ലക്ഷ്യമിടുന്നു.