- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈവേ വികസനം ജനകീയ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു
നാഷണൽ ഹൈവേ വികസന പ്രവർത്തികളിൽ ജനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നതും നേരിടാനിരിക്കുന്നതുമായ പ്രശ്‌നങ്ങളും, പ്രയാസങ്ങളും ഉയർത്തി കാട്ടി പരിഹാരമാർഗ്ഗങ്ങൾ നേടിയെടുക്കാൻ പടന്നക്കാട് തോട്ടം മുതൽ ജില്ലാ ആശുപത്രി വരെയുള്ള പ്രദേശത്തുള്ളവരെ ഉൾപ്പെടുത്തി ജനകീയ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.
കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനറായി പത്മരാജൻ ഐങ്ങോത്തിനെ ചുമതലപ്പെടുത്തി.വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളടക്കം വലിയ ബഹുജന കൂട്ടായ്മയ്ക്കാണ് തിങ്കളാഴ്‌ച്ച വൈകിട്ട് പടന്നക്കാട് ചേർന്ന യോഗത്തിൽ രൂപം നൽകിയത്.
എം പി, എംഎൽഎ മാർ, പ്രസ്തുത പ്രദേശത്തെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ/ മത / വ്യാപാര സ്ഥാപനങ്ങളടക്കമുള്ളവരെയടക്കം സഹകരിപ്പിച്ച് ഒട്ടും വൈകാതെ വൻ ജനകീയ മുന്നേറ്റം നടത്തി അവകാശങ്ങൾ നേടാൻ സമരരംഗത്തേക്കിറങ്ങാൻ യോഗം തീരുമാനിച്ചു.
കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ പത്മരാജൻ ഐങ്ങോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.കുഞ്ഞികൃഷ്ണൻ, അബ്ദുൾ റസാഖ് തായലക്കണ്ടി, എം കുഞ്ഞമ്പാടി, അനൂപ് കീനേരി, മുഹമ്മദ് അസ്‌ക്കർ, പ്രസാദ് കെ വി, ഇ കെ കെ പടന്നക്കാട്, ബാലകൃഷ്ണൻ ഐങ്ങോത്ത്, അഡ്വ.ബിജു കൃഷ്ണ, ടി കുഞ്ഞികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.