പാലാ: കൊല്ലപ്പള്ളി- മേലുകാവ് ബി എം ആൻഡ് ബിസി റോഡിന്റെ അറ്റകുറ്റപ്പണികൾ 29 നു തുടക്കംകുറിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. മാസങ്ങൾക്കു മുമ്പേ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരുന്നുവെങ്കിലും കാലാവസ്ഥ പ്രശ്‌നംമൂലമാണ് ടാറിങ് ജോലികൾ ആരംഭിക്കാൻ വൈകിയതെന്ന് എം എൽ എ പറഞ്ഞു.

മൂന്ന് റീച്ചുകളിലായി 11 കിലോമീറ്റർ ദൂരമാണ് ഈ റോഡിനുള്ളത്. അറ്റകുറ്റപ്പണികൾക്കായി 75 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും മാണി സി കാപ്പൻ പറഞ്ഞു.


പാലാ ബൈപ്പാസ് പൂർത്തീകരണം ധൃതഗതിയിലെന്ന് മാണി സി കാപ്പൻ

പാലാ: പാലാ ബൈപ്പാസിൽ സിവിൽ സ്റ്റേഷൻ ഭാഗത്ത് പൂർത്തീകരിക്കാനുള്ള ഭാഗത്ത് ധൃതഗതിയിൽ പണികൾ വരികയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വൈദ്യുതി തൂണുകൾ മാറ്റിയ ശേഷം കമ്പി വലിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. റോഡിനുള്ള കോൺക്രീറ്റ് ഓടകളുടെ നിർമ്മാണവും നടത്തി വരുകയാണ്. തുടർന്ന് ടാറിങ് ജോലികൾ നടക്കും. ശബരിമല സീസണും ജൂബിലി തിരുനാളിനും മുമ്പേ റോഡ് ടാറിങ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഏറ്റെടുത്ത സൂര്യാലോഡ്ജിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുമെന്നും എം എൽ എ പറഞ്ഞു.