- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരുന്നുകൾക്ക് അപൂർവ്വ രോഗം; ആലോചനായോഗം ഇന്ന്
പാലാ: സി എ എച്ച് എന്ന അപൂർവ്വ രോഗം ബാധിച്ചതിനെത്തുടർന്നു ദുരിതത്തിലായ കുരുന്നുകളുടെ ചികിത്സയ്ക്ക് നാടൊന്നിക്കുന്നു. കൊഴുവനാൽ സ്വദേശികളായ ദമ്പതികളുടെ കുട്ടികളുടെ ചികിത്സയ്ക്കും മറ്റു സഹായങ്ങൾ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി മാണി സി കാപ്പൻ എം എൽ എ മുൻ കൈയെടുത്ത് ഇന്ന് (28/11/2022) ഉച്ചകഴിഞ്ഞ് 3 ന് അരുണാപുരം പി ഡബ്‌ളൂ ഡി ഗസ്റ്റ് ഹൗസിൽ രാഷ്ട്രീയ പാർട്ടികളുടെയും പൊതു പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും യോഗം വിളിച്ചിട്ടുണ്ട്.
മനുഷ്യ ശരീരത്തിൽ ഹോർമോൺ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥ സംജാതമാകുന്ന അപൂർവ്വ രോഗമാണ് സി എ എച്ച് (Congenital Adrenal Hiper Plasia (CAH)). ഇതു മൂലം ശരീരത്തിലെ സോഡിയം, പൊട്ടാസ്യം അനുപാതം എപ്പോഴും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. മൂത്തകുട്ടിക്ക് ഇതോടൊപ്പം ഓട്ടിസവും ബാധിച്ചിട്ടുണ്ട്. ജീവിതകാലം മുഴുവൻ ചികിത്സ അനിവാര്യമായ രോഗാവസ്ഥയുടെ പിടിയിലാണ് ഈ കുരുന്നുകൾ. കുട്ടികൾക്കു നിരന്തരം പരിചരണം ആവശ്യമായതിനാൽ ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയിലാണ് മാതാപിതാക്കൾ. സുമനസ്സുകളുടെ സഹായത്തോടെയും സ്വന്തമായി ഉണ്ടായിരുന്ന ഭൂമി പണയപ്പെടുത്തിയുമാണ് ഇത്രയും കാലം ചികിത്സ നടത്തിവന്നിരുന്നത്. ഇതോടെ ഈ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിക്കഴിഞ്ഞു. തങ്ങളുടെ ദുരവസ്ഥ സംബന്ധിച്ചു കേരള ഹൈക്കോടതിക്കു ഇവർ കത്തയയ്ക്കുകയും ഇത് ഹർജിയായി കോടതി സ്വീകരിക്കുകയും നടപടികൾക്കായി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഈ വിവരം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാണി സി കാപ്പൻ എം എൽ എ മുൻ കൈയെടുത്ത് യോഗം വിളിച്ചിരിക്കുന്നത്.