പോരുവഴി :ചക്കുവള്ളി മിഴി ഗ്രന്ഥശാല തിരുവല്ല ഐ മൈക്രോ സർജറി & ലേസർ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പും നേത്രദാന സമ്മതപത്രസമർപ്പണവും ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിൽ പി എസ് പി റ്റി എം എൽ പി (അർത്തിയിൽ ) സ്‌കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷ സുനിത ലത്തീഫ് ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാലസെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല ഭാരവാഹികളായ ലത്തീഫ് പെരുംകുളം
റ്റി എസ് നൗഷാദ്, ബാബു ഹനീഫ, സി ഡി എസ് അംഗം നെസീമ ബീവി ,എഡിഎസ് സെക്രട്ടറി ഷീജ എന്നിവർ പ്രസംഗിച്ചു