ഖത്തറിന്റെ മൈതാനങ്ങളിൽ കാൽ പന്തുളുന്നതിന്റെ ആഘോഷത്തിലും ആവേശത്തിലുമാണു ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികൾ. നോക്കൗട്ട് മത്സരങ്ങൾ എത്തുമ്പേഴേയ്ക്കുമത് മൂർദ്ധന്യത്തിലാകുന്നു..

ആ ആഘോഷരാവുകളുടെ ആവേശത്തിമിർപ്പ് ആസ്വദിക്കാൻ ടെക്കികൾക്കും അവസരമൊരുക്കുകയാണു കേരളത്തിലെ ഐ റ്റി എമ്പ്‌ലോയീസിന്റെ ക്ഷേമ സംഘടനയായ പ്രതിധ്വനി, ഡിസംബർ 3 മുതൽ 18 വരെ *ആംഫി തീയറ്ററിൽ* LED സ്‌ക്രീനിൽ നോക്കൗട്ട് മത്സരങ്ങളുടെ ലൈവ് പ്രദർശനത്തിലൂടെ.

കാല്പന്തുകളിയിലെ മാന്ത്രിക നിമിഷങ്ങൾക്ക് സാക്ഷിയാവാനും മനോഹരമായ ഗെയിമിന്റെ ആവേശം ആസ്വദിക്കാനും ആംഫിതീയറ്ററിൽ നമുക്ക് ഒത്തുകൂടാം. പ്രദർശനം കാണനെത്തുന്നവർക്കായി ഫുഡ് കൗണ്ടറുകളും, സ്പോർട്സ് ഉത്പന്നങ്ങളുടെ സ്റ്റാളുകളും, സ്‌പോട്ട് കോമ്പറ്റീഷനുകളും സജ്ജമാക്കിയിട്ടുണ്ട്.

ഷെഡ്യൂൾ:
• 3 ഡിസംബർ 8:30 pm & 12:30 am
• 4 ഡിസംബർ - 8:30pm & 12:30 am
• 5 ഡിസംബർ - 8:30pm & 12:30am
• 6 ഡിസംബർ -8:30pm & 12:30am
• 9 ഡിസംബർ - 8:30pm & 12:30am
• 10 ഡിസംബർ -8:30pm & 12:30am
• 13 ഡിസംബർ - 12:30 am
• 14 ഡിസംബർ - 12:30 am
• 17 ഡിസംബർ - 8:30 pm
• 18 ഡിസംബർ - 8:30pm

2022 ഡിസംബർ 3 മുതൽ ഡിസംബർ 18 വരെ ടെക്നോപാർക്ക് ആംഫി തിയേറ്ററിൽ നടക്കുന്ന പ്രതിധ്വനി വേൾഡ് കപ്പ് ഫാൻ പാർക്കിലേക്ക്* എല്ലാ ഐടി ജീവനക്കാരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.