- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോരുവഴി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ ബാലകലോത്സവം സംഘടിപ്പിച്ചു
പോരുവഴി പഞ്ചായത്ത് ലൈബ്രറി കൗൺസിൽ ബാലകലോത്സവം ജനത ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മത്സരങ്ങളുടെ ഉദ്ഘാടനം പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് നിർവ്വഹിച്ചു.കെ.ആർ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ലാപഞ്ചായത്തംഗം പി.ശ്യാമളയമ്മ സമ്മാനദാനം നിർവ്വഹിച്ചു.എം. ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ എം.സുൽഫിഖാൻ റാവുത്തർ, ബി.ബിനീഷ്, മനു വി കുറുപ്പ് രാജേഷ് വരവിള, നിഖിൽ മനോഹർ,, പ്രസന്ന, എ എസ് ഹരിപ്രിയ,എം.ശശിധരൻ പിള്ള
കെ എസ് മോഹൻകുമാർ,കെ. നീലാംബരൻ എന്നിവർ പ്രസംഗിച്ചു.ഓവറോൾ ച്യാമ്പ്യൻഷിപ്പ് ചക്കുവള്ളി മിഴി ഗ്രന്ഥശാലയും രണ്ടാം സ്ഥാനം പോരുവഴി സത്യചിത്ര ഗ്രന്ഥശാലയും നേടി.
Next Story