- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേദിക് ഇ സ്‌കൂൾ ഉദ്ഘാടനം ചെയ്തു തുടക്കം 100 സ്‌കൂളുകളിൽ
കൊച്ചി: രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്‌കൂളുകൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണമേന്മയേറിയ പഠനാവസരം ലഭ്യമാക്കുന്ന നൂതന പഠന രീതി അവതരിപ്പിക്കുന്ന വേദിക് ഇ സ്‌കൂൾ കൊച്ചിയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിച്ചത്. വിദ്യാർത്ഥികൾക്കിടയിലെ അസമത്വം ഇല്ലാതാക്കി തുല്യ അവസരങ്ങൾ സൃഷ്ടിക്കുകയെന്നത് സമൂഹത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്ന് ഗവർണർ പറഞ്ഞു. ഈ പദ്ധതിയുടെ സേവനങ്ങൾമിതമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് സ്‌കൂൾ പഠനകാലം മുഴുവൻ ലഭിക്കും. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയ ലേണിങ്ങ് പ്ലാറ്റ്ഫോം ആദ്യഘട്ടം100 സ്‌കൂളുകളിൽ സജ്ജമായി.
വേദിക് ഇ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിൽ ഐ ലേണിങ് ഏൻജിൻസ് പ്രസിഡന്റ് ബാലകൃഷ്ണൻ എ.പി, സങ്കല്പ് വേദിക് ഐഎഎസ് അക്കാദമി പ്രസിഡന്റ് ഡോ. ജി. പ്രസന്നകുമാർ ഐഎഎസ്, കർണാടക മുൻ ഡിജിപി ശങ്കർ ബിദാരി ഐപിഎസ്, വേദിക് ഐഎഎസ് അക്കാദമിയുടെ അക്കാദമിക് ഡീൻ ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ്, സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടിപിഎം ഇബ്രാഹിംഖാൻ,വേദിക് ഐഎഎസ് അക്കാദമി ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ, സിഇഒ ജെയിംസ് മറ്റം എന്നിവർ പ്രസംഗിച്ചു.