രിത്ര വിഭാഗം അദ്ധ്യാപകൻ ഡോ. അഭിലാഷ് മലയിൽ എഴുതിയ ''റയ്യത്തുവാരി: കമ്പനിസ്റ്റേറ്റും പൊളിറ്റിക്കൽ എക്കോണമിയും മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ'' എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നടന്നു. കെ.സി.എച്ച്.ആർ. ചെയർപേഴ്‌സൺ പ്രൊഫ. പി. കെ. മൈക്കിൾ തരകനിൽ നിന്ന് കാലിക്കറ്റ് സർവ്വകലാശാല, ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസ് മുൻ ഡീൻ ഡോ. പി. പി. അബ്ദുൾ റസ്സാക്ക് ആദ്യപ്രതി ഏറ്റുവാങ്ങി.

സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലുള്ള അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ചരിത്ര വിഭാഗം മേധാവി ഡോ. കെ.എം. ഷീബ അധ്യക്ഷത വഹിച്ചു. ഡോ. എം ടി. നാരായണൻ, ഡോ. സുനിൽ പി. ഇളയിടം, ഡോ. പി. ഉണ്ണികൃഷ്ണൻ, ഡോ. എ. പസലിത്തിൽ, ഇ. സന്തോഷ്, ഡോ. ഔസാഫ് അഹ്‌സൻ, ഡോ. അഭിലാഷ് മലയിൽ, ഡോ. സൂസൻ തോമസ് എന്നിവർ പ്രസംഗിച്ചു. ജറുശലേമിലെ ഹീബ്രു സർവ്വകലാശാലയിൽ നടക്കുന്ന ഇ.ആർ.സി ഗവേഷണ പദ്ധതിയുടെ ഭാഗമായി എഴുതപ്പെട്ടതാണ് ഗ്രന്ഥം. അദർ ബുക്‌സാണ് പ്രസാധകർ.