- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടർ 19 സ്റ്റേറ്റ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് പാലായിൽ തുടക്കമാകും
പാലാ: കേരള ഫുട്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 47 മത് ഓൾ കേരളാ അണ്ടർ 19 സ്റ്റേറ്റ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് (10/12/2022) ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമാകുമെന്ന് പാലാ സ്‌പോർട്ട്‌സ് അക്കാദമി സെക്രട്ടറി കെ എസ് പ്രദീപ്കുമാർ അറിയിച്ചു. രാവിലെ 8ന് മന്ത്രി വി എൻ വാസവൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാരായ തോമസ് ചാഴികാടൻ, ജോസ് കെ മാണി, മാണി സി കാപ്പൻ എം എൽ എ, മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര തുടങ്ങിയവർ പങ്കെടുക്കും.
എ,ബി,സി,ഡി പൂളുകളിലായി കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ഇന്ന് രാവിലെ 7 ന് കണ്ണൂരും ഇടുക്കിയും ഏറ്റുമുട്ടും. 8.30 ന് മലപ്പുറവും ആലപ്പുഴയും തമ്മിലും 3 മണിക്ക് കണ്ണൂരും മലപ്പുറവും തമ്മിലും 4.30 ന് ഇടുക്കിയും ആലപ്പുഴയും തമ്മിലും മത്സരിക്കും. 17 ന് ചാമ്പ്യൻഷിപ്പ് സമാപിക്കും. പാലാ സ്‌പോർട്ട്‌സ് അക്കാദമിയും ജി വി രാജ ഫുട്‌ബോൾ അക്കാദമിയും സംയുക്തമായിട്ടാണ് ചാമ്പ്യൻ ഷിപ്പിന് ആതിഥ്യമരുളുന്നത്. മത്സരത്തിൽ പങ്കെടുക്കാനെത്തിയ ടീമുകളെ സംഘാടകസമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.