- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കോളർഷിപ്പുകൾ നിർത്തലാക്കൽ; അക്കാദമിക ഹിന്ദുത്വത്തെ പ്രതിരോധിക്കുക- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
തിരുവനന്തപുരം : ദലിത് - ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ, ഗവേഷക സ്‌കോളർഷിപ്പുകൾ തുടർച്ചയായി റദ്ദ് ചെയ്യുന്ന കേന്ദ്രസർക്കാർ നടപടി വിദ്യാഭ്യാസ രംഗത്ത് സംഘപരിവാർ മുന്നോട്ടുവെക്കുന്ന കാവിവൽകരണ അജണ്ടയുടെ ഭാഗമായി വേണം മനസിലാക്കാനെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.ന്യൂനപക്ഷ, പിന്നാക്ക വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ വളർച്ചയിൽ വിറളിപൂണ്ടകേന്ദ്രസർക്കാർ അവരുടെ മുന്നേറ്റങ്ങളെയും സമീപകാലത്തായി അത്തരം സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഉണ്ടാകുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെയും അടിച്ചമർത്തുന്നതിനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായാണ് സ്‌കോളർഷിപ്പ് ഉൾപ്പെടെ റദ്ദ് ചെയ്തുകൊണ്ട് ഉന്നത പഠന രംഗത്തെ അവസരങ്ങൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്.
ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്വെട്ടിച്ചുരുക്കിയും ഏറ്റവുമൊടുവിൽ ന്യൂനപക്ഷ ഗവേഷക വിദ്യാർത്ഥികൾക്ക് നൽകുന്ന മൗലാന ആസാദ് ഫെലോഷിപ്പ് റദ്ദ് ചെയ്യുകയുമായാണ്
ചെയ്തത്. സാമ്പത്തിക സംവരണത്തിലൂടെ സംവരണത്തെ തന്നെ അട്ടിമറിച്ചും തുടർന്ന് സ്‌കോളർഷിപ്പുകൾ നിർത്തലാക്കിയും ദലിത് - ആദിവാസി-മുസ്ലിം - പിന്നാക്ക വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സവർണ അഗ്രഹാരങ്ങളായി നില നിർത്താനുള്ള അജണ്ടയുടെ ഭാഗമായിട്ടാണ്. വിദ്യാർത്ഥിദ്രോഹപരമായ നിലപാടുകൾക്കും അക്കാദമിക ഹിന്ദുത്വവൽകരണത്തിനുമെതിരെശക്തമായ പ്രതിഷേധങ്ങളുമായി ഹിന്ദുത്വ അജണ്ടകളെ ചെറുത്തു തോൽപിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.