- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത വിദ്യാഭ്യാസ മേഖലയുടെ സഹകരണത്തോടുകൂടി സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സ്റ്റാർട്ടപ്പ് ഇൻക്യുബേഷന് തുടക്കമിട്ടു
കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററും(BIIC), 2022ലെ സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷിക്കാർക്കുള്ള മികച്ച എൻജിഒ ആയി തിരഞ്ഞെടുക്കപ്പെട്ട, വി കെയർ സെന്റർ കാഞ്ഞിരപ്പള്ളിയും സംയുക്തമായി ഒരുക്കുന്ന പദ്ധതിയാണ് IDD HACKATHON. ബൗദ്ധികമായും വളർച്ചാപരമായും വിഭിന്ന ശേഷിയുള്ളവരെ ലക്ഷ്യം വെയ്ക്കുകയാണ് IDD HACKATHON വഴി ഉദ്ദേശിക്കുന്നത്.
'BUILD YOUR LEGO' എന്ന പേരിൽ, രാജ്യാന്തരതലത്തിൽ നടത്തുന്ന ആശയ രൂപീകരണ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം, കേരള സംസ്ഥാനത്തിന്റെ ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, 2022 ഡിസംബർ 08ന് ഉദ്ഘാടനം ചെയ്യ്തു. ആദ്യഘട്ടത്തിൽ ഈ പദ്ധതിയിലൂടെ ഭിന്നശേഷി മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആകുന്ന ആശയങ്ങളുടെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജനുവരി 10.
സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്നത്തിന് പരിഹാരമാണ് എം.ജി സർവ്വകലാശാല മുന്നോട്ട് വെച്ചതെന്നും, ഭിന്നശേഷി മേഖലയിൽ പഠനങ്ങളും സാങ്കേതികവിദ്യയുടെ സഹായങ്ങളും എത്തിക്കുന്ന ഈ നടപടി മാതൃകാപരമായ കാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ മേഖലയിൽ സുത്യർഹമായ സേവനമനുഷ്ഠിക്കുന്ന വി കെയർ സെന്ററിന്റെ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും, എം. ജി സർവകലാശാലയുടെ ഈ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്ന വൈസ് ചാൻസിലർ ഡോ. സാബു തോമസിനെയും, ബി.ഐ.ഐ.സി യെയും മന്ത്രി പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
രണ്ടാം ഘട്ടത്തിൽ സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി മേഖലയിൽ ഉള്ള ഒരു സ്റ്റാർടപ്പ് ഇൻക്യുബേഷൻ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ബിസിനസ് ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിന്റെ(BIIC) സഹായത്തോടെ, വി കെയർ സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന angels വില്ലേജിൽ, പ്രവർത്തനമാരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ട സാമ്പത്തിക സാങ്കേതിക സഹായങ്ങൾ, INCUBATOR വഴി ലഭ്യമാക്കുന്നതാണ്.
ഭിന്നശേഷിക്കാരായ കുട്ടികളുടെയും, അവരുടെ മാതാപിതാക്കളുടെയും അവരുമായി ബന്ധുപെട്ട് പ്രവർത്തിക്കുന്നവരുടെയും ഉന്നമനത്തിനും, ഇവർ നേരിടുന്ന അനുദിന പ്രശ്നങ്ങൾ, Hackathon ലൂടെ സമൂഹത്തിന് പഠിക്കുവാനും/ പരിഹാരം കണ്ടെത്തുവാനും അവസരം ഒരുക്കുന്നു.
കേരളത്തിന് അകത്തും പുറത്തും ഉള്ള വിവിധ യൂണിവേഴ്സിറ്റികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, private ഇൻസ്റ്റിറ്റ്യൂട്ടുകൾ ഈ പദ്ധതിയിൽ പങ്കുചേരും. നമ്മൾ വാനവിതാനങ്ങൾ കീഴടക്കുമ്പോൾ കൂടെ കൂട്ടായി കൊക്കൂണുകൾക്ക് ചിത്രശലഭങ്ങളായി ചിറക്കവിരിക്കാനുള്ള കൂട്ടായ ശ്രമമാണിത്.
വിശദവിവരങ്ങൾക്ക് www.iddhackathon.com സന്ദർശിക്കാവുന്നതോ, iddhackathon@gmail.com എന്ന അഡ്രസ്സിൽ ബന്ദപെടാവുന്നതോ ആണ്.