- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ റേസിങ് ലീഗിൽ ഗോഡ്സ്പീഡ് കൊച്ചി ചാമ്പ്യന്മാരായി
കൊച്ചി- ഇന്ത്യൻ റേസിങ് ലീഗിന്റെ ഉദ്ഘാടനപതിപ്പിൽ ഗോഡ്സ്പീഡ് കൊച്ചി ഓവറോൾ ചാമ്പ്യന്മാരായി. പോയിന്റെ നിലയിൽ രണ്ടാമതായി ഫൈനൽ ലെഗിലേക്കു പ്രവേശിച്ച ഗോഡ്സ്പീഡ് കൊച്ചി ഫൈനൽ ദിവസം മൂന്നു തുടർച്ചയായ വിജയങ്ങളിലൂടെ ഹൈദരാബാദ് ബ്ലാക്ക് ബേഡ്സിൽ നിന്നു കീരീടം കൈയടക്കുകയായിരുന്നു.
ഇന്ത്യൻ റേസിങ് ലീഗിന്റെ നാലാമത്തെയും അവസാനത്തെയുമായ ലെഗ് ഹൈദരാബാദ് സ്ട്രീറ്റ് സർക്യൂട്ടിലാണ് നടന്നത്. ചെന്നൈ ടർബോ റൈഡേഴ്സ്, ബാംഗ്ലൂർ സ്പീഡ്സ്റ്റേഴ്സ്. ഗോവ ഏയ്സെസ്, ഹൈദരാബാദ് ബ്ലാക്ക്‌ബേഡ്സ്, സ്പീഡ് ഡെമൺസ് ഡെൽഹി, ഗോഡ്സ്പീഡ് കൊച്ചി എന്നിവയാണ് രംഗത്തുണ്ടായിരുന്ന ടീമുകൾ.
മദ്രാസിലും ഹൈദരാബാദിലുമായി നടന്ന സീരീസിന്റെ പ്രമോട്ടർമാർ ആർപിപിഎൽ ആയിരുന്നു. ഇറ്റാലിയൻ കാർ നിർമ്മാതാക്കളായ വുൾഫ് റേസിങ് പിന്തുണ നൽകി. ഇറ്റാലിയൻ സ്പോർട് പ്രോട്ടോടൈപ് ചാമ്പ്യൻഷിപ്പിൽ ഉപയോഗിക്കപ്പെട്ട വുൾഫ് ജിബി08 തണ്ടർ പ്രോട്ടോടൈപ്പുകളാണ് ഇവിടെ ഉപയോഗിച്ച കാറുകൾ. സ്റ്റാർ സ്പോർട്സ് ടു ചാനലിൽ ഈ ലീഗ് സംപ്രേഷണം ചെയ്തിരുന്നു.
ഗോഡ്സ്പീഡ് കൊച്ചിക്കു പിന്നാലെ ഹൈദരാബാദ് ബ്ലാക്ക്‌ബേഡ്സ്, ഗോവ ഏയ്സസ്, ചെന്നൈ ടർബോ റൈഡേഴ്സ്, ബംഗ്ലൂർ സ്പീഡ്സ്റ്റേഴ്സ്, സ്പീഡ് ഡെമൺസ് ഡെൽഹി എന്നീ ടീമുകളാണ് യഥാക്രമം രണ്ടു മുതൽ 6 വരെയുള്ള സ്ഥാനങ്ങൾ നേടിയത്. നിഖിൽ ബോറ, റുഹാൻ ആൽവ, അലിസ്റ്റർ യൂംഗ്, ഫാബിയൻ വോൾവെൻഡ് എന്നിവരാണ് ഗോഡ്സ്പീഡ് കൊച്ചിക്കു വേണ്ടി മത്സരിച്ചത്.
ഇന്ത്യയിൽ മോട്ടോർ സ്പോർട്സിനു കൂടുതൽ പ്രചാരം കൊടുക്കാൻ മുന്നോട്ടു വന്നിരിക്കുകയാണ് ഇന്ത്യൻ റേസിങ് ലീഗ്. നാലു ഡ്രൈവർമാരും രണ്ടു കാറുകളുമാണ് ഓരോ ടീമിനും ഉണ്ടായിരുന്നത്. ഒരു വനിതാ ഡ്രൈവറും ഉൾപ്പെടെ 24 ഡ്രൈർമാരും 12 കാറുകളും ആകെ പങ്കെടുത്തു. വുൾഫ് റേസിങ് ടീമാണ് മത്സരിച്ച കാറുകളെല്ലാം പ്രവർത്തിപ്പിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുമിച്ചു മത്സരിക്കുകയും തുല്യജയസാദ്ധ്യത നൽകുകയും ചെയ്യുന്ന ആർ പി പി എല്ലിന്റെ നവീനമായ ആശയം അവർക്കും പ്രചോദനം പകരുകയുമുണ്ടായി.