- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർ സോൺ വിഷയത്തിൽ സർക്കാർ കള്ളക്കളി;കോഴിക്കോട് കൂരച്ചുണ്ടിൽ 20ന് കോൺഗ്രസ് പ്രക്ഷോപ പരിപാടി
ബഫർ സോൺ വിഷയത്തിൽ സർക്കാർ കള്ളക്കളി നടത്തുന്നത് ആർക്ക് വേണ്ടിയെന്ന് കോൺഗ്രസ് നേതാപ് രമേശ് ചെന്നിത്തല ചോദിച്ചു ഒളിച്ചുകളി അവസാനിപ്പിച്ച് പ്രശ്‌നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കണം
സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെൻന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് ആശങ്ക ഉളവാക്കുന്നതാണ് ജനവാസമേഖലകൾ ഉൾപ്പെടുന്നതും അശാസ്ത്രീയമായതുമായ ഉപഗ്രഹ സർവെ സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ തന്നെ പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടിയിരുന്നത് അതിന് പകരം വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ച് കാര്യങ്ങൾ സർക്കാർ കൂടുതൽ സങ്കീർണ്ണമാക്കി പരിസ്ഥിതിലോല മേഖലയിൽ പഞ്ചായത്ത് തല വിദഗ്ധ സമിതികൾ രൂപീകരിച്ച് ഗ്രൗണ്ട് സർവേയും പഠനവും നടത്തി വേണം ബഫർ സോൺ പരിധി സംബന്ധിച്ച റിപ്പോർട്ട് തയാറാക്കെണ്ടിയിരുന്നത്.ഗ്രൗണ്ടിൽ മാർക്ക് ചെയ്തു അടയാളപ്പെടുത്തലുകൾ രേഖപ്പെടുത്തിയാൽ മാത്രമെ ബഫർസോൺ പരിധി കൂടുതൽ സുതാര്യത വരുത്താൻ സാധിക്കൂ
സ്ഥലപേരുകളും മറ്റും ഉൾപ്പെടുത്തി ലളിതമായി ജനങ്ങൾക്ക് മനസിലാകും വിധം റിപ്പോർട്ടിൽ അടയാളപ്പെടുത്തുന്നതിന് പകരം പ്രദേശവാസികളെ വിശ്വാസത്തിലെടുക്കാതെ സർക്കാർ മുന്നോട്ട് പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതി നിടയിൽ ഉപഗ്രഹ സർവെ റിപ്പോർട്ടിൻ മേൽ വിദഗ്ധസമിതി മുൻപാകെ ലഭിക്കുന്ന എല്ലാ പരാതികളിലും തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഭൗതിക സ്ഥലപരിശോധന നടത്തുമെന്ന വനം മന്ത്രിയുടെ
പ്രസ്ഥാവന വിശ്വാസയോഗ്യമല്ല.സംരക്ഷിത മേഖലയ്ക്കു ചുറ്റുമുള്ള ഭൂമിയുടെ ഉപയോഗം,ജനവാസമേഖലകൾ, കൃഷി ഭൂമി, വ്യവസായങ്ങൾ, അവയുടെ സ്വഭാവം, വാണിജ്യ- പൊതുകെട്ടിടങ്ങൾ എന്നിവ സംബന്ധിച്ചു പട്ടിക തയാറാക്കണമെന്നസുപ്രീം കോടതി നിർദ്ദേശം പാലിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തി .
.ബഫർസോൺ നിർണയിക്കുമ്പോൾ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന സുപ്രീം കോടതി നിർദ്ദേശമുണ്ട്. എന്നാൽ ആനുകൂല്യങ്ങൾ പൂർണ്ണമായും ലഭിക്കണമെങ്കിൽ കുറ്റമറ്റതും പരാതിരഹിതവുമായ റിപ്പോർട്ടാണ് തയ്യാറാക്കേണ്ടിയിരുന്നത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് പരിസ്ഥിതിയെ പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് ഉമ്മൻ വി ഉമ്മൻ കമ്മീഷൻ സമർപ്പിച്ച ശുപാർശകൾ തള്ളിക്കളഞ്ഞ കൊണ്ടാണ് സർക്കാർ ബഫർസോണിന് അനുകൂല നിലപാട് സ്വീകരിച്ചത്
കർഷകരുടെയും സാധാരണജനങ്ങളുടെയും ആശങ്ക പരിഹരിക്കാൻ പിണറായി തയ്യാറാകാത്ത സാഹചര്യത്തിൽ യു.ഡി എഫ് ജനകീയപ്രക്ഷോഭത്തിലേക്ക് കടക്കുയാണ് ഈ മാസം 20 ന് കോഴിക്കോട് കൂരാച്ചുണ്ടിൽ നടക്കുന്ന ബഫർ സോൺ പ്രക്ഷോപ പരിപാടിക്ക് നേതൃത്വം നൽകുമെന്നും ചെന്നിത്തല പറഞ്ഞു