തിരുവനന്തപുരം: : ഡോ. നീരജ ബിർള സ്ഥാപിച്ച ആദിത്യ ബിർള ഫൗണ്ടേഷന്റെ സംരംഭമായ എംപവറും മെഡിക്സും തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിന് എംപവറും മെഡിക്സും സംയോജിതവും നൂതനവുമായ സാങ്കേതിക പരിഹാരങ്ങൾ ലഭ്യമാക്കു ചെയ്യും. ആദിത്യ ബിർള ഫൗണ്ടേഷന്റെ സംരംഭമായ എംപവർ ഇന്ത്യയിൽ സമഗ്രമായ മാനസികാരോഗ്യ സംരക്ഷണ സേവനങ്ങൾ നൽകുന്ന വിപ്ലവകരമായ സാമൂഹിക സംരംഭമാണ്.

സഹായവും പിന്തുണയും നേടുന്നതിനുള്ള പുതിയ വഴികൾ പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ എംപവറും മെഡിക്സും ചേർന്ന് ഇന്ത്യയിലെ മാനസികാരോഗ്യ സംഭാഷണത്തെ മാറ്റും. ഈ പങ്കാളിത്തം മാനസികവും വൈകാരികവുമായ കൗൺസിലിംഗിനും മെന്റർഷിപ്പിനും ഒരു പുതിയ, സമഗ്രമായ സമീപനം കൊണ്ടുവരും. ഇത് രാജ്യത്തെ യുവാക്കളിൽ എത്തിച്ചേരാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്.

ഈ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി മെഡിക്‌സ് ഇന്ത്യ എംപവറിന്റെ മാനസികാരോഗ്യ സേവനങ്ങളെ അതിന്റെ വിവിധ പരിചരണ പരിപാടികളിലേക്ക് സംയോജിപ്പിക്കും, മുൻനിര ഇൻഷുറൻസ്, കോർപ്പറേറ്റ് തൊഴിലുടമകൾ, മറ്റ് പങ്കാളികൾ, എംപവർ ക്ലിനിക്കുകളിലേക്കുള്ള പ്രവേശനം, വെർച്വൽ മാനസികാരോഗ്യ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്കും പങ്കാളികൾക്കും ലഭ്യമാക്കുകയും ചെയ്യും.

എംപവർ എക്കാലവും ഇന്ത്യയിലെ മാനസികാരോഗ്യ മേഖലയിൽ മുൻനിരക്കാരാണ്. മാനസികവും ശാരീരികവും സാമൂഹികവുമായ ഘടകങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടൽ കാരണം ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ സാധാരണമാണ്, അതിനാൽ മാനസികവും ശാരീരികവുമായ ആരോഗ്യം മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ഒരുപോലെ പ്രധാനപ്പെട്ട ഘടകങ്ങളാണെന്ന് എംപവർ സ്ഥാപകയും ചെയർപേഴ്സണുമായ ഡോ. നീർജ ബിർള പറഞ്ഞു.

ജനങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്ന രണ്ട് ബ്രാൻഡുകൾ തമ്മിലുള്ള ശക്തമായ ഒത്തുചേരുന്നത് കാണുമ്പോൾ എംപവറുമായി പങ്കാളിയാകുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് മെഡിക്‌സിന്റെ പ്രസിഡന്റും സിഇഒയുമായ മിസ് സിഗൽ അറ്റ്‌സ്‌മോൻ പറഞ്ഞു.

300ലധികം ഇൻ-ഹൗസ് ഫിസിഷ്യന്മാരുടെ ഒരു ടീമും 4,500-ലധികം ലോകത്തെ പ്രമുഖ സ്പെഷ്യലിസ്റ്റുകളുടെ ആഗോള നിലവാരമുള്ള അംഗീകൃത ശൃംഖലയുമായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ആഗോള ആരോഗ്യ മാനേജ്‌മെന്റ് കമ്പനിയായ മെഡിക്‌സ് ആരോഗ്യ ആവശ്യങ്ങൾക്ക് ഫലപ്രദമായ സേവനങ്ങൾ നൽകുന്നു. ആദിത്യ ബിർള എജ്യുക്കേഷൻ ട്രസ്റ്റിന്റെ ഒരു സംരംഭവമായ എംപവർ ഇന്ത്യയിലെ മാനസികാരോഗ്യ രംഗത്തെ പ്രമുഖരുമാണ്. ഇത് 600-ലധികം പരിചയസമ്പന്നരായ മാനസികാരോഗ്യ പ്രൊഫഷണലുകളുടെ ശക്തമായ ഒരു സേനയെ ഒരുമിച്ച് കൊണ്ടുവരുന്നു, 121 ദശലക്ഷത്തിലധികം ജീവിതങ്ങളെ ക്രിയാത്മകമായി സ്വാധീനിക്കുന്ന ലോകോത്തരവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ഇടപെടൽ സാങ്കേതികതകൾ ലഭ്യമാക്കുകയും ചെയ്യുന്നു.