- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈബ്രറി കൗൺസിൽ വിളംബരജാഥയ്ക്ക് പൂഞ്ഞാറിൽ തുടക്കമായി
പൂഞ്ഞാർ: കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനചേതന യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസങ്ങൾക്കും ലഹരിക്കും അനാചാരങ്ങൾക്കുമെതിരെ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ് നയിക്കുന്ന വിളംബരജാഥയ്ക്ക് തുടക്കമായി. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര ഗ്രന്ഥശാല നേതൃസമിതിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ സ്വീകരണം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി പ്രൊഫ ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു.
എ ടി എം ലൈബ്രറി സെക്രട്ടറി വി കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. യാസർ ഷെരീഫ്, കെ എസ് രാജു, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസീസ്, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ, ഷെറിൻ, വേണുഗോപാൽ, സുനീഷ് കുമാർ, എടിഎം ലൈബ്രറി വനിതാ വേദി കൺവീനർ ബിന്ദു അശോകൻ, പെൻഷൻ സംഘടന സെക്രട്ടറി അബ്ദുൽ റസാക്ക്, ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി സുരേഷ് കുമാർ കെ കെ, എടിഎം ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി കെ ഷിബുകുമാർ, പിജി പ്രമോദ്കുമാർ, എ എൻ ഹരിഹരഅയ്യർ, ജോയ് തെങ്ങുംപള്ളി ലൈബ്രറി വൈസ് പ്രസിഡണ്ട് എം കെ വിശ്വനാഥൻ, ഡി വിലാസിനിയമ്മ, ലൈബ്രറേറിയൻ ഷൈനി പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
വിളംബരം ജാഥ രണ്ടാം ദിനമായ ഇന്ന് (20-12-2022 ചൊവ്വ ) രാവിലെ 9.30 ന് കിടങ്ങൂർ ബസ് ടെർമിനലിന്റെ സമീപം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് സമാപന സമ്മേളനം ഉഴവൂരിൽ യുവ സാഹിത്യകാരി അനഘ ജെ കോലത്ത് ഉദ്ഘാടനം ചെയ്യും. നേതൃസമിതി കൺവീനർ എബ്രാഹം സിറിയക്ക് അദ്ധ്യക്ഷത വഹിക്കും. വിളംബര ജാഥ രാവിലെ 9.30 കിടങ്ങൂർ,കടപ്പൂർ 11.00,കടപ്ലാമറ്റം 12.00, ഉച്ചയ്ക്ക് മരങ്ങാട്ടുപിള്ളി 1.00, കുറവിലങ്ങാട് 3.00, വെളിയന്നൂർ 4.00 , ഉഴവുർ 5.00 എന്നി സമയം ക്രമത്തിലാണ് പര്യടനം. വിളംബര ജാഥയുടെ ക്യാപ്റ്റൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബും വൈസ് ക്യാപ്റ്റൻ അഡ്വ സണ്ണി ഡേവിഡും, ജാഥ മാനേജർ റോയി ഫ്രാൻസിസ്, കെ.എസ് രാജു,സി.കെ ഉണ്ണികൃഷ്ണൻ, ജോൺസൺ പുളിക്കൽ, കെ.ആർ പ്രഭാകരൻ പിള്ള, കെ.ജെ ജോൺ, ഡി അനിൽ കുമാർ ഉൾപ്പെടെയുള്ളവയുടെ നേതാക്കൾ അടങ്ങിയ വാഹനജാഥയാണ് മീനച്ചിൽ താലൂക്കിൽ പര്യടനം നടത്തുന്നത്.വി.കെ മധു ക്യാപ്റ്റനായുള്ള സംസ്ഥാന ദക്ഷിണ മേഖല ജാഥ ഡിസംബർ 28 ന് പാലായിൽ എത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ് നയിക്കുന്ന വിളംബരജാഥ ജില്ലാ ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി പ്രൊഫ ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്യുന്നു.
--