കാഞ്ഞങ്ങാട്: കോഴിക്കോട് നടന്ന CBSE 2022-2023 സംസ്ഥാന കായിക മത്സരത്തിൽ 800 മീറ്റർ ഓട്ട മത്സരത്തിൽ വെള്ളി മെഡൽ നേടി ഫാത്തിമ സഹറ ദേശീയ കായിക മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

സദ്ഗുരു പബ്ലിക് സ്‌കൂൾ കാഞ്ഞങ്ങാട് എട്ടാം തരം വിദ്യാർത്ഥിനി ആണ് ഫാത്തിമ സഹറ. കുശാൽ നഗർ സ്വദേശിനിയായ അസ്മിനയുടെ മകളാണ്.