കൊച്ചി: കാതിക്കുടം നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡ് കൊരട്ടി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് കപ്പ് ഓഫ് കെയർ പദ്ധതിക്ക് തുടക്കമായി. നിറ്റാ ജെലാറ്റിന്റെ പാരിസ്ഥിതി സൗഹാർദ്ദ പദ്ധതിയായ കപ്പ് ഓഫ് കെയർ തൃശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് മെൻസ്ട്രുൾ കപ്പുകൾ വിതരണം ചെയ്യുന്നതാണ് ഈ പദ്ധതിയിൽ പതിനായിരം കപ്പുകൾ കൊരട്ടി കാടുകുറ്റി അന്നമനട ചാലക്കുടി ഭാഗങ്ങളിൽ വിതരണത്തിനായി തയ്യാറാവുന്നു.

കമ്പനിയുടെ വിവിധ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്കൊപ്പമാണ് വനിതകൾക്കു കൂടുതൽ പ്രയോജനപ്രദമായ 'കപ്പ് ഓഫ് കെയർ' സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്നത്. കൊരട്ടി പഞ്ചായത്തിൽ 1500 വനിതകൾക്കാണ് മെൻസ്ട്രുൾ കപ്പുകൾ കോരട്ടിയിൽ വിതരണം ചെയ്തത്. തൃശൂർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സഹകരണത്തോടെയാണ് ബോധവൽക്കരണവും വിതരണവും നടത്തുന്നത്.

കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജുവിന്റെ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിറ്റാ കമ്പനി ഡിവിഷൻ ഹെഡ് പോളി സെബാസ്റ്റ്യൻ, തൃശൂർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ഡോക്ടർ ബെൽമ റോസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരം വികസന സമിതി ചെയർമാൻ അഡ്വക്കേറ്റ് കെ ആർ സുമേഷ്, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ നൈനു റിച്ചു, മെഡിക്കൽ ഓഫീസർ ഡോക്ടർ സിജി കെ പി, ഡോ. ദീപ പിള്ള, ഡോ. സുബിത, പഞ്ചായത്ത് മെമ്പർമാരായ വർഗീസ് പയ്യപ്പിള്ളി,വസത്യപാലൻ പി ജി, ജിസി പോൾ, റെയ്‌മോൾ ജോസ്, ഷിമ സുധിൻ, സുമേഷ് പി എസ്, ഗ്രേസി സ്‌കറിയ, ബിജോയ് പേരേപ്പാടൻ, പോൾസി ജിയോ തുടങ്ങിയവർ സംസാരിച്ചു.