- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനകളുടെ സംരക്ഷണം: മാധ്യമ സെമിനാർ സംഘടിപ്പിച്ചു

കൊച്ചി: വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും വിറ്റ്ലി ഫണ്ട് ഫോർ നേച്ചറും സംഘടിപ്പിക്കുന്ന മാധ്യമ സെമിനാർ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എറണാകുളം താജ്‌ഗേറ്റ് വേയിൽ നടന്ന സെമിനാർ ഗജോത്സവത്തിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്. ആനകളും ആനകളെക്കുറിച്ചുള്ള പൊതുധാരണകളും എന്ന വിഷയത്തിൽ ആന വിദഗ്ധനും ആരണ്യകം നേച്ചർ ഫൗണ്ടേഷൻ ചെയർമാനും ആയ ഡോ.പി.എസ് ഈസ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, എറണാകുളം പ്രസ് ക്ലബ് പ്രസിഡണ്ട് എം.ആർ ഹരികുമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപകൻ വിവേക് മേനോൻ, ഗജോത്സവം കേരള കോ-ഓർഡിനേറ്റർ സാജൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന മാധ്യമ സെമിനാറിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആനകൾ എന്ന വിഷയത്തിൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ മുഖ്യ ഉപദേശകൻ ഡോ. എൻ വി കെ അഷ്റഫ്, ആനകളുടെ സഞ്ചാര അവകാശം എന്ന വിഷയത്തിൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈൽഡ് ലൈഫ് കോറിഡോർ പദ്ധതി മേധാവി ഉപാസന ഗാംഗുലി, വന്യജീവി കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടിങ് എന്ന വിഷയത്തിൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ജോയിന്റെ ഡയരക്ടർ ജോസ് ലൂയീസ് എന്നിവർ സംസാരിച്ചു. ദി ഹിന്ദു സീനിയർ അസിസ്റ്റന്റ് എഡിറ്റർ കെ.എസ്.സുധി, മാതൃഭൂമി ടിവി റിപ്പോർട്ടർ ലാൽ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

