- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവർക്കു നേരെയുള്ള അക്രമങ്ങൾ രാജ്യത്ത് വ്യാപകമാകുന്നത് ആശങ്കാജനകം: സിബിസിഐ ലെയ്റ്റി കൗൺസിൽ
കൊച്ചി: ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള അക്രമങ്ങൾ ഇന്ത്യയിൽ വ്യാപകമാകുന്നത് ആശങ്കാജനകമാണെന്നും ഭരണഘടന ഉറപ്പുവരുത്തുന്ന മതവിശ്വാസ നീതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം അധികാരത്തിലിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർവ്വഹിക്കണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ക്രൈസ്തവർക്കുനേരെ വിദ്വേഷപരമായ മതപീഡന അക്രമങ്ങങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കുത്തനെ ഉയർന്നിരിക്കുന്നു. 2018ൽ 292 കേസുകളാണ് ഇന്ത്യയിലുള്ളതെങ്കിൽ 2022 ഡിസംബറിലിത് 541 ലെത്തിയിരിക്കുന്നു. ഉത്തർപ്രദേശിലും ഛത്തീസ്‌ഗഡിലുമാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്നിരിക്കുന്നത്. ഛത്തീസ്‌ഗഡിലെ നാരായൺപൂർ ജില്ലയിലെ ഇക്കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങൾ ഇതിന്റെ തുടർച്ചയാണ്. ചില സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ സർക്കാരുകളുടെ പിന്തുണയോടുകൂടിയാണ് ക്രൈസ്തവർക്ക് നേരെ അക്രമങ്ങൾ തീവ്രവാദഗ്രൂപ്പുകൾ അഴിച്ചുവിടുന്നത്.
ഭരണഘടന നൽകുന്ന ന്യൂനപക്ഷ സമൂഹങ്ങൾക്കുള്ള സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്നും മതവിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവർക്കുനേരെ നടക്കുന്ന അക്രമങ്ങൾക്ക് അറുതിയുണ്ടാകണമെന്നും ഇത്തരം സംഭവങ്ങൾക്കെതിരെ പൊതുജനമനഃസാക്ഷി ഉണരണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.