കൊച്ചി: സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തിൽ 10ാമത് ' 'സുകൃതം ഭാഗവത സപ്താഹാമൃതം'2022 ഡിസംബർ 24 മുതൽ 31 വരെ എറണാകുളത്തപ്പൻ മൈതാനിയിൽ നടക്കും.സംപൂജ്യ സ്വാമി ഉദിത് ചൈതന്യ സപ്താഹാമൃതത്തിന് മുഖ്യ കാർമ്മികത്വം വഹിക്കും

.സേവനം,സഹകരണം,സമർപ്പണം,സംതൃപ്തി,മനഃശുദ്ധി,ആത്മശുദ്ധി എന്നിവ സായത്തമാക്കാൻ ഭാഗവതയജ്ഞത്തിലൂടെ സാധിക്കുമെന്ന പൂർണ്ണ വിശ്വാസത്തോടെയാണ് ഈ വർഷത്തെ സപ്താഹാമൃതം സമർപ്പിക്കുന്നത്. ഭാഗവതയജ്ഞത്തിനു മുന്നോടിയായുള്ള വിളംബര ഘോഷയാത്ര 23 ന് നടക്കും. വൈകുന്നേരം അഞ്ചിന് ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ച് വുഡ്ലാന്റ് ജംഗ്ഷനു സമീപം മാധവ മന്ദിറിൽ നിന്നും ആരംഭിക്കുന്ന രഥ ഘോഷയാത്ര യജ്ഞ വേദിയിൽ സമാപിക്കും.തുടർന്ന് ബ്രഹ്മശ്രീ പുലിയന്നൂർ പ്രശാന്ത് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിഗ്രഹ പ്രതിഷ്ഠ നടക്കും.തുടർന്ന് കലവറ നിറയ്ക്കൽ.24 ന് വൈകുന്നേരം 05.25ന് ആചാര്യന്മാരെ പൂർണ്ണകുംഭം നൽകി സ്വീകരിക്കും.

തുടർന്ന് ധ്വജാരോഹണം നടക്കും.തുടർന്ന് ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ദീപം തെളിയിച്ച് ഭാഗവത യജ്ഞം ഉദ്ഘാടനം ചെയ്യും.സുകൃതം ഭാഗവതയജ്ഞ സമിതി പ്രസിഡന്റ് ജസ്റ്റിസ് പി.എൻ രവീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സുകൃതം ഭാഗവത യജ്ഞസമിതി ജനറൽ സെക്രട്ടറി പി.വി അതികായൻ സ്വാഗതം ആശംസിക്കും.ശശികുമാരവർമ്മ(പന്തളം കൊട്ടാരം) ഹരിവരാസന സന്ദേശം നൽകും.ഗാനരചയിതാവും സംഗീത സംവിധായകനുമായ ആർ.കെ ദാമോദരന്റെ നേതൃത്വത്തിൽ സംഗീതജ്ഞരും അയപ്പഭക്തരും ചേർന്ന് ഹരിവരാസനം ആലപിക്കും.കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ മുഖ്യ അതിഥിയാകും.ആർ.എസ്.എസ് സംസ്ഥാന കാര്യവാഹക് പി.എൻ ഈശ്വർജി ഈ വർഷത്തെ സുകൃത ഭാഗവത സന്ദേശ പ്രഖ്യാപനം നടത്തും.

ജസ്റ്റിസ് എം.രാചന്ദ്രൻ,ഹൈബി ഈഡൻ എംപി,ടി.ജെ വിനോദ് എംഎ‍ൽഎ,കെ.എൻ ഉണ്ണികൃഷ്ണൻ എംഎ‍ൽഎ,ഡോ.വി.പി ഗംഗാധരൻ,അഡ്വ.ഗോവിന്ദ് കെ ഭരതൻ(സീനിയർ അഡ്വക്കേറ്റ്,ഹൈക്കോടതി),പത്മജ മേനോൻ(കൗൺസിലർ),സുധ ദിലീപ്(കൗൺസിലർ), അഖിൽ ദാമോദരൻ(എറണാകുളം,ശിവക്ഷേത്രം ദ്വേസ്വം ഓഫിസർ)എന്നിവർ ആശംകൾ അർപ്പിക്കും.രമ.കെ.നായർ(വൈസ് പ്രസിഡന്റ് സുകൃതം ഭാഗവത യജ്ഞ സമിതി),മിനി വേണുഗോപാൽ(ജോയിന്റ് സെക്രട്ടറി,സുകൃതം ഭാഗവത യജ്ഞസമിതി) എന്നിവർ ആചാര്യ വരണം നിർവ്വഹിക്കും.എഴുത്തുകരിയും സുകൃതം ഭാഗവത യജ്ഞസമിതി പ്രസിഡന്റുമായ ശ്രീകുമാരി രാമചന്ദ്രൻ,രോഹിണി മേനോൻ,ചന്ദ്രിക ഗോപിനാഥ്(രക്ഷാധികാരികൾ,സുകൃതം ഭാഗവത യജ്ഞസമിതി ) എന്നിവർ ചേർന്ന് വധൂ വരന്മാർക്ക് വിവാഹ വസ്ത്ര വിതരണം നടത്തും.തുടർന്ന് പനങ്ങാട് ദേവഭദ്ര തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരയും ചെമ്പന്നൂർ ശംഖൊലി കാവടി ചിന്ത് അവതരിപ്പിക്കുന്ന ചിന്തു മേളവും നടക്കും.25 മുതൽ 31 വരെ രാവിലെ ആറു മുതൽ രാത്രി ഏഴുവരെ ഭാഗവത യജ്ഞം നടക്കും.

27 ന് രാവിലെ 11.30 ന് സിനിമ,കലാ,സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിക്കും.29ന് രാവിലെ 11.30ന് സമൂഹ വിവാഹം നടക്കും.ജസ്റ്റിസ് പി.എൻ രവീന്ദ്രൻ അധ്യക്ഷത വഹിക്കും.30ന് രാവിലെ 11.30ന് കാൻസർ ചികിൽസാ ധനസഹായ വിതരണവും വീ്ൽചെയർ വിതരണവും നടക്കും.31 ന് രാവിലെ 11.30 ന് സുകൃത ഭാഗവത പുരസ്‌കാര സമർപ്പണം നടക്കും.കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുരസ്‌കാര സമർപ്പണം നിർവ്വഹിക്കും.ജസ്റ്റിസ് എം.രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.ഇ.രാമൻകുട്ടി(ഡയറക്ടർ,ഭാരതീയ വിദ്യാഭവൻ) പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും.കേന്ദ്രമന്ത്രി വി.മുരളീധരൻ,എഴുത്തുകാരൻ സി.രാധാകൃഷ്ണൻ,ജസ്റ്റിസ്് പി.എൻ രവീന്ദ്രൻ,എന്നിവർ ആശംസകൾ അർപ്പിക്കും.തുടർന്ന് ഭക്തിഗാനാമൃതവും പ്രസാദ ഊട്ടും നടക്കും.