- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാ ജനറൽ ആശുപത്രിക്കു നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സ് അംഗീകാരം ലഭ്യമാകും
പാലാ: പാലാ ജനറൽ ആശുപത്രിയെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സ് അംഗീകാരം നേടുന്നതിനായി തെരഞ്ഞെടുത്തതായി മാണി സി കാപ്പാൻ എം എൽ എയെ ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നവകേരള കർമ്മ പദ്ധതി - 2 ന്റെ ഭാഗമായി ആർദ്രം മിഷനിലൂടെ ആശുപത്രികളെ രോഗീസൗഹൃദമാക്കുന്ന കർമ്മ പരിപാടിയുടെ ഭാഗമായാണ് ആശുപത്രിയെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു.
ആശുപത്രിയുടെ ഗുണനിലവാരങ്ങൾ മെച്ചപ്പെടുത്താൻ ഇത് സഹായകമാകും. ഇത് ആശുപ്രതിയുടെ സമഗ്രമായി പുരോഗതിക്കും ജനസേവനങ്ങളുടേയും ചികിൽസാ സൗകര്യങ്ങളുടേയും വലിയ രീതിയിലുള്ള മെച്ചപ്പെടുത്തലിനും ഇത് സഹായകര മാകുമെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ വിശദീകരിക്കാൻ ഒരു യോഗം 28 ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12.00 ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേരും. മാണി സി കാപ്പൻ എം എൽ എ നടത്തിയ നിരന്തര ഇടപെടലുകളെത്തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്