- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുകൃതം ഭാഗവത സപ്താഹാമൃതത്തിന് ഇന്ന് തിരി തെളിയും;നഗരത്തെ ഭക്തിസാന്ദ്രമാക്കി വിളംബര ഘോഷയാത്ര
കൊച്ചി:(23.12.22)സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന 10-ാമത് 'സുകൃതം ഭാഗവത സപ്താഹാമൃതം 2022 'ന് എറണാകുളത്തപ്പന്റെ സന്നിധിയിൽ ഇന്ന് തിരിതെളിയും.യജ്ഞത്തിന് മുന്നോടിയായി വിളംബര ഘോഷയാത്ര നടത്തി.യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്്ണ വിഗ്രഹവും,ധ്വജാരോഹണത്തിനുള്ള കൊടിയും കയറും വഹിച്ച് വുഡ്ലാന്റസ് ജംഗ്്ഷനു സമീപമുള്ള മാധവ് മന്ദിറിൽ നിന്നും ആരംഭിച്ച രഥ ഘോഷയാത്രയിൽ ഭാഗവതവും കൃഷ്്ണ വിഗ്രഹങ്ങളുമായി നാമജപത്തോടെ ഭക്തർ അണിനിരന്നു.സുകൃതം ഭാഗവത യജ്ഞസമിതി പ്രസിഡന്റ് ജസ്റ്റിസ് പി.എൻ രവീന്ദ്രൻ,ജനറൽ സെക്രട്ടറി പി.വി അതികായൻ,വൈസ് പ്രസിഡന്റുമാരായ കെ.ജി വേണുഗോപാൽ,രമ കെ.നായർ,ട്രഷറർ ടി.ആർ സദാനന്ദ ഭട്ട്,ജോയിന്റ് സെക്രട്ടറിമാരായ സുനിൽ ഇല്ലം,മിനി വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.തുടർന്ന് എറണാകുളത്തപ്പൻ മൈതാനിയിലെ യജ്ഞവേദിയിൽ ബ്രഹ്മശ്രീ പുലിയന്നൂർ പ്രശാന്ത് നമ്പൂതിരിയുടെ നേതൃത്വത്തിൽ വിഗ്രഹ പ്രതിഷ്ഠയും ഭക്തരുടെ നേതൃത്വത്തിൽ കലവറ നിറയ്ക്കലും നടന്നു. ഓൾ കേരള ബ്രാഹ്മണ ഫെഡറേഷൻ ചെയർമാൻ പി.രംഗദാസ പ്രഭുവിന്റെ പക്കൽ നിന്നും ജസ്റ്റിസ് പി.എൻ രവീന്ദ്രൻ കലവറയിലേക്കുള്ള ആദ്യ ഉൽപ്പന്നം ഏറ്റുവാങ്ങി.
ഇന്ന്(24.12.22) വൈകുന്നേരം മൂന്നിന് നാരായണീയ പാരായണം നടക്കും. 5.25 ന് യജ്ഞാചാര്യന്മാരെ പൂർണ്ണകുംഭം നൽകി വേദിയിലേക്ക് സ്വീകരിക്കും.തുടർന്ന് ധ്വജാരോഹണം നടക്കും.5.30ന് നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള 'സുകൃതം ഭാഗവത സപ്താഹാമൃതം' തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യും. യജ്ഞസമിതി ജനറൽ സെക്രട്ടറി പി.വി അതികായൻ സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ജസ്റ്റിസ് പി.എൻ രവീന്ദ്രൻ അധ്യക്ഷത വഹിക്കും.ശശികുമാരവർമ്മ(പന്തളം കൊട്ടാരം) ഹരിവരാസന സന്ദേശം നൽകും.ഗാനരചയിതാവും സംഗീത സംവിധായകനുമായ ആർ.കെ ദാമോദരന്റെ നേതൃത്വത്തിൽ സംഗീതജ്ഞരും അയ്യപ്പഭക്തരും ചേർന്ന് ഹരിവരാസനം ആലപിക്കും.കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ മുഖ്യ അതിഥിയാകും.ആർ.എസ്.എസ് സംസ്ഥാന കാര്യവാഹക് പി.എൻ ഈശ്വർജി ഈ വർഷത്തെ സുകൃത ഭാഗവത സന്ദേശ പ്രഖ്യാപനം നടത്തും.ജസ്റ്റിസ് എം.രാമചന്ദ്രൻ,ഹൈബി ഈഡൻ എംപി,ടി.ജെ വിനോദ് എംഎൽഎ,കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ,ഡോ.വി.പി ഗംഗാധരൻ,അഡ്വ.ഗോവിന്ദ് കെ ഭരതൻ(സീനിയർ അഡ്വക്കേറ്റ്,ഹൈക്കോടതി),പത്മജ മേനോൻ(കൗൺസിലർ),സുധ ദിലീപ്(കൗൺസിലർ), അഖിൽ ദാമോദരൻ(എറണാകുളം,ശിവക്ഷേത്രം ദേവസ്വം ഓഫിസർ)എന്നിവർ ആശംസകൾ അർപ്പിക്കും.രമ.കെ.നായർ(വൈസ് പ്രസിഡന്റ് സുകൃതം ഭാഗവത യജ്ഞ സമിതി),മിനി വേണുഗോപാൽ(ജോയിന്റ് സെക്രട്ടറി,സുകൃതം ഭാഗവത യജ്ഞസമിതി) എന്നിവർ ആചാര്യ വരണം നിർവ്വഹിക്കും.എഴുത്തുകാരിയും സുകൃതം ഭാഗവത യജ്ഞസമിതി പ്രസിഡന്റുമായ ശ്രീകുമാരി രാമചന്ദ്രൻ,രോഹിണി മേനോൻ,ചന്ദ്രിക ഗോപിനാഥ്(രക്ഷാധികാരികൾ,സുകൃതം ഭാഗവത യജ്ഞസമിതി ) എന്നിവർ ചേർന്ന് സുകൃതം ഭാഗവത സമിതി ഈ മാസം 29-ന് സംഘടിപ്പിച്ചിരിക്കുന്ന സമൂഹ വിവാഹത്തിന് മുന്നോടിയായി വധൂ വരന്മാർക്ക് വിവാഹ വസ്ത്ര വിതരണം നടത്തും.തുടർന്ന് പനങ്ങാട് ദേവഭദ്ര തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരയും ചെമ്പന്നൂർ ശംഖൊലി കാവടി ചിന്ത് അവതരിപ്പിക്കുന്ന ചിന്തു മേളവും നടക്കും.