- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേക്കൽ ബീച്ച് ഫെസ്റ്റിൽ റോബോട്ടുകൾ താരമാകുന്നു
സാധാരണക്കാർക്ക് മനസിലാകാത്ത കോഡിങ് പ്രോഗ്രാമിങ്ങുകളെ ഏറ്റവും ലളിതമായ രീതിയിൽ അവതരിപ്പിക്കുക എന്നതും ഈ ഷോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്ങ്‌സ് തുടങ്ങിയവയുടെ സാധ്യതകളെ അനുഭവിച്ചറിയാൻ ഉള്ള സൗകര്യവും പവലിയനിൽ സജ്ജമാണ്.
വ്യവസായിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഉതകുന്ന റോബോട്ടുകൾ, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നവ, വിനോദ മേഖലകളിലെ റോബോട്ടിക് സാന്നിധ്യം തുടങ്ങിയവ പ്രദർശനത്തിൽ അവതരിപ്പിക്കുന്നുണ്ട്.
മാറുന്ന കാലത്തിനനുസരിച്ച് വിദ്യാർത്ഥികളിൽ സാങ്കേതിക പരിജ്ജാനം വർധിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിടുകയാണ് റോബോട്ടിക് ഷോയിലൂടെ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ സംഘാടകർ ലക്ഷ്യമിടുന്നത്.
150 രൂപയാണ് ടിക്കറ്റ് നിരക്ക്. 6 വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രദർശനം കാണാൻ സൗകര്യമുണ്ട്. സാധാരണ ജനങ്ങൾക്ക് അനുഭവിച്ചറിയാനുള്ള സൗകര്യവും സംഘടകർ ഒരുക്കിയിട്ടുണ്ട്.
2022 ഡിസംബർ 24 മുതൽ 2023 ജനുവരി 2 വരെ ബേക്കൽ ബീച്ച് പാർക്കിലാണ് ഇന്റർനാഷണൽ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ദേശീയ, അന്തർദേശീയ കലാകാരന്മാരുടെ മെഗാ ഷോകൾ, കാസറഗോഡിന്റെ തനത് കലാ പ്രകടനങ്ങൾ, സാംസ്‌കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ, ഹെലികോപ്റ്റർ റൈഡ്, ഫ്‌ളോട്ടിങ് ബ്രിഡ്ജ്, റോബോട്ടിക് ഷോ, ഭക്ഷ്യമേള, സഞ്ചാരികൾക്ക് കാസറഗോഡിനെ അടുത്തറിയാനായി പ്രത്യേക യാത്രാ പാക്കേജുകൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ രാത്രി 11 വരെയാണ് പ്രവേശനം. ഒരേ സമയം മൂന്ന് വേദികളിൽ കലാപരിപാടികൾ അരങ്ങേറും. വാഹനങ്ങൾ പാർക്ക് ചെയ്യാനായി 20 ഏക്കറോളം സ്ഥലമാണ് സജ്ജീകരിച്ചിരിക്കുന്നത്. 150 രൂപയുടെ റോബോട്ടിക് ഷോ ടിക്കറ്റ് എടുക്കുന്നവർക്ക് എൻട്രി സൗജന്യമാണ്.