- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേക്കൽ ബീച്ച് ഫെസ്റ്റിൽ മാതൃക പൊലീസ് സ്റ്റേഷൻ
ഉദുമ: ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി മാതൃക പൊലീസ് സ്റ്റേഷൻ ആരംഭിച്ചു. ഉദുമ എംഎൽഎ. സി.എച്ച്. കുഞ്ഞമ്പു പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കടന്ന് ചെല്ലാവുന്ന ഒരു മാതൃക പൊലീസ് സ്റ്റേഷനാണെന്നും, പൊലീസുകാരുടെ കൃത്യനിർവഹണം എങ്ങനെയാണെന്ന് ഈ പൊലീസ് സ്റ്റേഷൻ മാതൃകയിലൂടെ മനസിലാക്കാൻ സാധിക്കുമെന്നും ഉദ്ഘാടന വേളയിൽ സി.എച്ച്. കുഞ്ഞമ്പു എംഎൽഎ. പറഞ്ഞു
സ്റ്റേഷനിലേക്ക് കടന്ന് വരുന്ന ഓരോരുത്തർക്കും പ്രത്യേകം കാര്യങ്ങൾ വിശദീകരിക്കാൻ പൊലീസുകാർ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു . സൈബർ സെൽ, ബോംബ് സ്‌ക്വാഡ്, മൊബൈൽ ജാമ്മർ, ആയുധങ്ങൾ, തുടങ്ങിയവയുടെ പ്രദർശനവും മാതൃക പൊലീസ് സ്റ്റേഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമെ രാജഭരണ കാലം മുതലുള്ള പൊലീസ് യൂണിഫോമുകളുടെ പ്രദർശനവുമുണ്ട്. സെൽഫ് ഡിഫെൻസ് സെക്ഷൻ, ലൈവ് ഡെമോ സെക്ഷൻ, ഹെല്പ് ഡെസ്‌ക്, വുമൺ സെൽ എന്നിവയുടെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് വിശദീകരിച്ചു നൽകാൻ പ്രത്യേകം പൊലീസുകാരെയും സജ്ജീകരിച്ചിട്ടുണ്ട്. ഏത് ഘട്ടത്തിലും പൊലീസ് സേവനങ്ങൾ സാധാരണക്കാർക്ക് എങ്ങനെ ലഭ്യമാക്കാം എന്ന് കൂടി വിശദീകരിക്കുന്ന ബോർഡുകളും പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുണ്ട്. മാതൃക സെൽ, അതിന്റെ പ്രവർത്തനങ്ങൾ എന്നിവ കാഴ്ചക്കാരിൽ കൗതുകമുണർത്തും. വരും ദിവസങ്ങളിൽ ഡോഗ് സ്‌ക്വാഡ് ഷോ നടത്തുമെന്ന് ബേക്കൽ ഡി.വൈ.എസ്‌പി. സി.കെ സുനിൽ കുമാർ അറിയിച്ചു