- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിപ്പാതയ്ക്കായ് കണ്ണൂരിൽ കുത്തിയിരുപ്പ് സമരം വ്യാഴാഴ്ച
നാഷണൽ ഹൈവേ വികസനവുമായ് ബന്ധപ്പെട്ട് രൂപീകരിച്ചNH 66 നാഷണൽ ഹൈവേ കോർഡിനേഷൻ കമ്മിറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് നാളെ വ്യാഴാഴ്‌ച്ച രാവിലെ 10 മണിക്ക് നാഷണൽ ഹൈവേ അഥോറിറ്റി കണ്ണൂർ പ്രൊജക്ട് ഡയറക്ടർ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു.
ഹൈവേ വികസനവുമായ് ബന്ധപ്പെട്ട് കമ്മിറ്റി നെഹ്‌റുകോളേജ്,പടന്നക്കാട്, മുത്തപ്പനാർ കാവ് ബസ്സ് സ്റ്റോപ്പ്, ജില്ലാ ആശുപത്രി എന്നിവടങ്ങളിൽ അടി പാതകളെങ്കിലും അനുവദിക്കണമെന്നും ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തെ വർഷങ്ങളായുള്ള വെള്ളക്കെട്ടിന്റെ വിഷയം പരിഹരിക്കണമെന്നും സർവീസ് റോഡുകളിൽ ആവശ്യമായിടങ്ങളിൽ ബസ് ബേകൾ നിർമ്മിക്കണമെന്നും ഉന്നയിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായ് സമരത്തിലാണ്.
എന്നാൽ സമരസമിതിയുടെ അഭ്യർത്ഥന പ്രകാരം ചില സ്ഥലങ്ങളിൽ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ മാത്രമേ നൽകു എന്ന ഹൈവേ അധികൃതരുടെ പിടിവാശിക്കെതിരെയാണ് കുത്തിയിരുപ്പ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്‌ച്ച രാവിലെ 8 മണിക്ക് സമര വാഹനം പടന്നക്കാട് നിന്നും പുറപ്പെടുമെന്നും സമരത്തിൽ നല്ലവരായ എല്ലാ നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുക്കണമെന്നും ജനകീയ കോർഡിനേഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു.