- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനം: ബഹുജന റാലിയും സമാപന പൊതുസമ്മേളനവും നാളെ; റസാഖ് പാലേരി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്
മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബഹുജന റാലിയും സമാപന പൊതുസമ്മേളനവും മലപ്പുറത്ത് ഡിസംബർ 29 നടക്കും. ഡിസംബർ 27, 28 തീയതികളിലായി പി.സി. ഹംസ - തെന്നിലാപുരം രാധാകൃഷ്ണൻ നഗറിൽ (മലപ്പുറം താജ് ഓഡിറ്റോറിയത്തിൽ) നടന്ന പ്രതിനിധി സമ്മേളനത്തിൽ നിന്നും സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി, ഫെഡറൽ ജനറൽ കൗൺസിൽ എന്നിവ തെരഞ്ഞെടുത്തു. ഡിസംബർ 29- ന് വൈകു. 3 മണിക്ക് മലപ്പുറം ജില്ലയിലെ പ്രവർത്തകർ അണിനിരക്കുന്ന ബഹുജന റാലിയും 5 മണിക്ക് വലിയങ്ങാടിയിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. റാലിയിലും പൊതുസമ്മേളനത്തിലും മലപ്പുറം ജില്ലയിലെ ഒരു ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ്. ക്യൂ.ആർ ഇല്യാസ് പുതിയ സംസ്ഥാന ഭാരവാഹികളെയും കമ്മിറ്റിയും പ്രഖ്യാപിക്കും.
വിടുതലൈചിറൈ കച്ചി നേതാവ് തോൾ തിരുമാവളവൻ എംപി, സഞ്ജീവ് ഭട്ട് ഐ.പി.എസിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ ശ്വേതാ ഭട്ട്, വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്‌മണി അറുമുഖം, അംബേദ്കറുടെ കുടുംബാംഗവും പ്രമുഖ ദലിത് ആക്ടിവിസ്റ്റുമായ രാജരത്‌നം അംബേദ്കർ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ നായികയുമായ അഫ്രീൻ ഫാത്തിമ, ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹ്‌മദ് ഹാജിയുടെ പേരക്കുട്ടി ഹാജറ വാരിയംകുന്നൻ, റൈഹാനത്ത് സിദ്ദീഖ് കാപ്പൻ, വെൽഫെയർ പാർട്ടി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ. എസ് അബ്ദുറഹ്‌മാൻ തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.
റസാഖ് പാലേരി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട്മലപ്പുറം: 2023 - 26 കാലയളവിലെവെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ടായി റസാഖ് പാലേരിയെ തെരഞ്ഞെടുത്തു. നിലവിൽ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറിയും എഫ്‌ഐടിയു ദേശീയ പ്രസിഡണ്ടുമാണ് അദ്ദേഹം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പാലേരിയിലാണ് താമസം. കേരളത്തിലെ ജനകീയ സമരങ്ങളിലെ നിറസാന്നിധ്യവും അറിയപ്പെടുന്ന പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമാണ് റസാഖ് പാലേരി.
മലപ്പുറം താജ് ഓഡിറ്റോറിയത്തിൽ (പി.സി. ഹംസ - തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) നടന്ന പ്രതിനിധി സമ്മേളനമാണ് സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്‌മണി അറുമുഖം, ഫെഡറൽ വർക്കിങ് കമ്മിറ്റി അംഗം കെ. എസ് അബ്ദുറഹ്‌മാൻ എന്നിവർ പങ്കെടുത്തു.