കൊല്ലപ്പള്ളി: കൊല്ലപ്പള്ളിയിലും കൊടുമ്പിടിയിലുമായി നടക്കുന്ന സംസ്ഥാന സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് (30/12/2022) നടക്കും.

ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട്, എറണാകുളം, കണ്ണൂർ, തിരുവനന്തപുരം, ഇടുക്കി, തൃശൂർ, കോഴിക്കോട് ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട്, കൊല്ലം, തൃശൂർ, കണ്ണൂർ, കോട്ടയം ടീമുകളുമാണ് ക്വാർട്ടർ ഫൈനലിന് അർഹത നേടിയത്.

കൊല്ലപ്പള്ളി പഞ്ചായത്ത് സ്റ്റേഡിയത്തിലും കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിലുമാണ് ചാമ്പ്യൻഷിപ്പ് നടത്തപ്പെടുന്നത്. ലീഗ് അടിസ്ഥാനത്തിലുള്ള മത്സരങ്ങളിൽ 14 ജില്ലാ ടീമുകളാണ് മത്സര രംഗത്തുള്ളത്.

ആൺകുട്ടികളുടെ മത്സരത്തിൽ കോഴിക്കോട് (22-25, 25-10, 25-16, 25-23) എറണാകുളത്തെ പരാജയപ്പെടുത്തി. മറ്റു മത്സരങ്ങളിൽ ഇടുക്കി മലപ്പുറ(25-7, 25-11, 25-17)ത്തെയും തൃശൂർ-പത്തനംതിട്ട(25-10,25-22,25-20)യെയും പാലക്കാട് കാസർകോഡിനെ(25-20), 25-13,25-21) യും നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു. കണ്ണൂർ കോട്ടയത്തെ 3-1ന് പരാജയപ്പെടുത്തി. സ്‌കോർ: 25-13, 21-25, 25-13, 25-22. മറ്റൊരു മത്സരത്തിൽ വയനാട് കൊല്ലത്തെ പരാജയപ്പെടുത്തി. സ്‌കോർ: 25-21, 23-25, 15-25, 16-25.

പെൺകുട്ടികളുടെ മത്സരത്തിൽ പാലക്കാട് വയനാടിനെ(25-23,22-25, 25-18, 23-25, 19-17) പരാജയപ്പെടുത്തി. കോഴിക്കോട് കൊല്ലത്തെ (25-13, 25-8, 25-8) കോട്ടയം എറണാകുളത്തെ(25-20), 26-24, 22-25, 25-21) യും ആലപ്പുഴ- കാസർകോഡിനെ (25-16, 25-14, 25-14) യും തൃശൂർ കണ്ണൂരിനെ (25-16, 17-25, 27-25, 25-23)യും തിരുവനന്തപുരം മലപ്പുറത്തെയും (25-9, 25-15, 25-19) പരാജയപ്പെടുത്തി.

സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് 31ന് സമാപിക്കും. സീനിയർ ചാമ്പ്യൻഷിപ്പ് ജനുവരി ഒന്നു മുതൽ 7 വരെ നടക്കും.

കൊടുമ്പിടി വിസിബ്, എവർഗ്രീൻ കടനാട്, സിറ്റി ക്ലബ്ബ് കൊല്ലപ്പള്ളി എന്നിവരാണ് ചാമ്പ്യൻഷിപ്പിന്റെ സംഘാടകർ.