- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.പി ശശി: 'ഓർമ്മപ്പൂക്കൾ' അനുസ്മരണ പരിപാടി ബുധനാഴ്ച വെൽഫെയർ സ്‌ക്വയറിൽ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മരണപ്പെട്ട സിനിമ, ഡോക്യുമെന്ററി സംവിധായകനും കാർട്ടൂണിസ്റ്റും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ പി ശശിയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടുള്ള 'ഓർമ്മപ്പൂക്കൾ' അനുസ്മരണ യോഗം ജനു. 4 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പനവിള വെൽഫെയർ സ്‌ക്വയറിൽ നടക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് അറിയിച്ചു. അനീതിക്കെതിരെ വിവിധ ജനവിഭാഗങ്ങൾക്ക് വേണ്ടി നിലകൊണ്ട ശക്തനായ പോരാളി കൂടിയായിരുന്നു കെപി ശശി.
കലയെയും സാമൂഹിക പ്രവർത്തനത്തെയും പോരാട്ടത്തിന്റെ സാധ്യതകളായി മനസ്സിലാക്കിയാണ് അദ്ദേഹം ജീവിതാന്ത്യം വരെ നിലകൊണ്ടത്. അനുസ്മരണ പരിപാടിയിൽ കേരളത്തിലെ വിവിധ സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ എസ്‌പി ഉദയകുമാർ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി, പി. ബാബുരാജ്, സുരേന്ദ്രൻ കരിപ്പുഴ, മാഗ്ലിൻ ഫിലോമിന, ആർ. അജയൻ, എം. ഷാജർഖാൻ, ഇ പി അനിൽ, എ.എസ് അജിത് കുമാർ, അഡ്വ. അനിൽ കുമാർ മേന്മണ്ട, കെ.എ ഷഫീഖ്, അഡ്വ. ഷാനവാസ്, നജ്ദ റൈഹാൻ, എ.എം നദ്വി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.