- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്: തിരുവനന്തപുരം വനിതാ വിഭാഗം സെമിയിൽ
കൊല്ലപ്പള്ളി: സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലെ വനിതാ വിഭാഗത്തിൽ കെ എസ് ഇ ബി താരങ്ങൾ അടങ്ങിയ തിരുവനന്തപുരം സെമിഫൈനലിൽ ഇടം നേടി. കാസർകോഡിനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം സെമിയിൽ പ്രവേശിച്ചത്. കളിയിലുടനീളം തിരുവനന്തപുരം ആധിപത്യം പുലർത്തി. രണ്ടാം സെറ്റ് ഒരു പോയിന്റ് മാത്രം വഴങ്ങിയാണ് കാസർകോഡിനെ തറപറ്റിച്ചത്. സ്‌കോർ: 25-4, 25-1, 25-11
ഇന്ന് മുതൽ കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിൽ മാത്രമാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പൂർത്തിയാകാനുള്ള ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് (05/01/2023) നടക്കും.
Next Story