പാലാ : ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും കെഎസ്ഇബിയും വൈദ്യുതി ഭവനിൽ ഖാദി റിബേറ്റ് മേള നടത്തി. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

കേരള ഖാദി ബോർഡ് മെമ്പർ കെ എസ് രമേഷ് ബാബു അധ്യക്ഷത വഹിച്ചു. നഗരസഭ ആക്ടിങ് ചെയർപേഴ്‌സൺ സിജി പ്രസാദ് ആദ്യ വിൽപ്പന നിർവഹിച്ചു. ഖാദി ബോർഡ് അംഗം സാജൻ തൊടുക മുഖ്യപ്രഭാഷണം നടത്തി. ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ബോസ്, കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എൻജിനീയർഎസ് ബാബു ജാൻ, ഖാദി ഗ്രാമ വ്യവസായ ജില്ലാ ഓഫീസർ ധന്യ ദാമോദരൻ, ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ സബീന ബീഗം എന്നിവർ പ്രസംഗിച്ചു.