- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ അദ്ധ്യാപക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
തൃശൂർ: അദ്ധ്യാപന രംഗത്ത് മികവ് തെളിയിച്ച അദ്ധ്യാപകർക്കുള്ള തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തൃശൂരിൽ നടന്ന ചടങ്ങ് ഫാക്ട് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കിഷോർ റുംഗ്ട ഉദ്ഘാടനം ചെയ്തു. ടിഎംഎ പ്രസിഡന്റ് കെ പോൾ തോമസ് അധ്യക്ഷത വഹിച്ചു. മികച്ച ഗണിത അദ്ധ്യാപികയ്ക്കുള്ള ഗീതാ രവി എക്സലൻസ് അവാർഡ് കുഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിലെ അദ്ധ്യാപിക സരസു കെ എസ് ഏറ്റുവാങ്ങി.
പ്രത്യേക പരിഗണന വിഭാഗത്തിൽ ഷൈലജ മനോജും പുരസ്‌കാരം നേടി. ജേതാക്കൾക്കുള്ള ക്യാഷ് പ്രൈസും പ്രശസ്തിപത്രവും കിഷോർ റുംഗ്ട വിതരണം ചെയ്തു. ടിഎംഎ സെക്രട്ടറി മനോജ് കുമാർ എം, പി കെ വിജയകുമാർ ഐആർഎസ്, വൈസ് പ്രസിഡന്റ് ടി ആർ അനന്തരാമൻ, മുൻ പ്രസിഡന്റ് വി പി ജോസഫ് എന്നിവർ സംസാരിച്ചു. ടിഎംഎ പ്രതിമാസ പ്രഭാഷണ പരമ്പരയിൽ ഫാക്ട് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കിഷോർ റുംഗ്ട സംസാരിച്ചു.
Next Story