കോട്ടയം: കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന പ്രവാസികളെ ആദരിക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് 'പ്രവാസി സന്ധ്യ 2023' പ്രത്യേക സംഗമം സംഘടിപ്പിച്ചു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എൻആർഐ ഉപഭോക്താക്കൾക്കു വേണ്ടി സംഗമം സംഘടിപ്പിച്ചത്. തിരുവല്ല എഴിഞ്ഞില്ലം വിജയ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് കെ സംഗമം ഉദ്ഘാടനം ചെയ്തു.

സംഗമത്തിനെത്തിയ ഉപഭോക്താക്കൾക്കും പ്രതിനിധികൾക്കും സൗത്ത് ഇന്ത്യൻ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് മേധാവിയുമായ തോമസ് ജോസഫ് കെ പുതുവത്സരാശംസ നേർന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്ക് എല്ലായ്‌പ്പോഴും നവീന ആശയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃതമായ ഞങ്ങളുടെ സമീപനത്തിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചത്. ഇത് ഒട്ടേറെ അംഗീകാരങ്ങൾ നേടിത്തന്നു. പ്രവാസികൾ സ്വന്തം നാട്ടിൽ നിന്നും ബാങ്ക് ശാഖയിൽ നിന്നും അകലെയാണെങ്കിലും ഈ പുതിയ സേവനങ്ങളെല്ലാം അവർക്ക് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ശാഖയുടെ ഇടപെടൽ ഇല്ലാതെ ഒടിപി ജനറേറ്റ് ചെയ്യാൻ സഹായിക്കുന്ന എസ്‌ഐബി ഓതന്റിക്കേറ്റർ എപിപിയുടെ സവിശേഷതയും അദ്ദേഹം എടുത്തുപറഞ്ഞു. സംഗമത്തിനെത്തിയ എല്ലാവർക്കും അദ്ദേഹം നന്ദിയും അറിയിച്ചു.

ലോക പ്രവാസി ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. കോട്ടയം, തിരുവല്ല മേഖലകളിൽ നിന്നുള്ള അഞ്ഞൂറിലധികം ഉപഭോക്തക്കൾ പങ്കെടുത്തു. 93 വർഷം പിന്നിട്ട ബാങ്കിന്റെ സേവന പാരമ്പര്യത്തെ പ്രവാസി പ്രതിനിധികൾ അഭിനന്ദിച്ചു. റീട്ടെയിൽ ബാങ്കിങ് കൺട്രി ഹെഡ് സഞ്ചയ് കുമാർ സിൻഹ, ജിഎം ആൻഡ് ബ്രാഞ്ച് ബാങ്കിങ് ഹെഡ് ഹരികുമാർ എൽ, ജോയിന്റ് ജനറൽ മാനേജർ ആൻഡ് എൻആർഐ ബിസിനസ് ഹെഡ് ആനന്ദ് സുഹ്മ്രണ്യം, എജിഎം ആൻഡ് റീജണൽ ഹെഡ് (തിരുവല്ല) ടിനു ഈഡൻ അമ്പാട്ട്, എജിഎം ആൻഡ് റീജണൽ ഹെഡ് (കോട്ടയം) ജോയൽ ജോൺ എന്നിവർ പങ്കെടുത്തു.