- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺപക്ഷ വായനമത്സരവും സെമിനാറും ചക്കുവള്ളി മിഴി ഗ്രന്ഥശാല സംഘടിപ്പിച്ചു
ശാസ്താംകോട്ട:കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന പെൺപക്ഷ വായന മത്സരം ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഒ.ചന്തുമേനോന്റെ ഇന്ദുലേഖ, മാധവിക്കുട്ടിയുടെ നീർമാതളം പൂത്ത കാലം, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, ബി എം സുഹ്‌റയുടെ പെണ്ണുങ്ങൾ, ഡോ. ആർ രാധാകൃഷ്ണന്റെ ഇന്ത്യൻ ഭര ണഘടനയുടെ പെൺശിൽപ്പി കൾ എന്നീ പുസ്തകങ്ങളെയും പൊതു വിജ്ഞാനത്തെയും ആസ്പദമാക്കിയാണ് മത്സരം നടന്നത്. മത്സരത്തിനു ശേഷം സ്ത്രീകളും വായനയും എന്ന പേരിൽ സെമിനാറും സംഘടിപ്പിച്ചു.സെമിനാർ പ്രമുഖ സാമൂഹിക പ്രവർത്തക അഡ്വ: എസ്. സെൽമ ഉദ്ഘാടനം ചെയ്തു. മിഴി വനിത വേദി വൈസ് പ്രസിഡന്റ് അൻസൽന ഷെഫീക്ക്, അദ്ധ്യക്ഷത വഹിച്ചു .ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, മിഴി ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ,ലൈബ്രേറിയൻ സബീന ബൈജു എന്നിവർ പ്രസംഗിച്ചു.
Next Story