- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്കികളുടെ 'പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം'' ജനുവരി 21ന് ടെക്നോപാർക്കിൽ
കേരളത്തിലെ IT ജീവനക്കാരുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം'' (PQFF - 22) അതിന്റെ 11-മത് പതിപ്പ് ഈ വരുന്ന 2023 ജനുവരി 21ന്, ശനിയാഴ്ച ടെക്‌നോപാർക്ക് പാർക്ക്സെന്ററിലെ ട്രാവൻകൂർ ഹാളിൽ വെച്ച് നടക്കും. കേരളത്തിലെ IT ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി തുടർച്ചയായ പതിനൊന്നാം വർഷമാണ് ക്വിസ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
27മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫിലിം ക്യൂറേറ്റർ (Film Curator) ആയിരുന്ന ശ്രീമതി ദീപിക സുശീലൻ ചെയർപേഴ്‌സൺ ആയുള്ള ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തുക. പ്രശസ്ത സംവിധായകൻ ഡോൺ പാലത്തറ, സിനിമ നിരൂപക ഷീബ കുര്യൻ എന്നിവരാണ് ജൂറി അംഗങ്ങൾ. മത്സര വിഭാഗത്തിൽ ഐ ടി ജീവനക്കാർ സംവിധാനം ചെയ്ത 20 ചിത്രങ്ങൾ ആണ് പ്രദർശിപ്പിക്കുക. ഫെസ്റ്റിവൽ ഫിലിം സ്‌ക്രീനിങ് രാവിലെ 9:30 നു ആരംഭിക്കും. കേരള ചലച്ചിത്ര അക്കാദമി പ്രൊഡക്ഷൻ വന്ന ''നിഷിദ്ധോ'' എന്ന സിനിമയും PQFF '22 ഭാഗമായി പ്രദർശിപ്പിക്കുന്നുണ്ട്. വൈകുന്നേരം 5:30 നു നടക്കുന്ന സമാപന ചടങ്ങിൽ ശ്രീ ശ്രീകുമാരൻ തമ്പിയാണ് മുഖ്യാതിഥി. ഫിലിം ഫെസ്റ്റിവൽ രക്ഷധികാരി പ്രശസ്ത നിരൂപകൻ ശ്രീ എം എഫ് തോമസും ചടങ്ങിൽ പങ്കെടുക്കും.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും.
ഐ ടി ജീവനക്കാർ സംവിധാനം ചെയ്ത 400 ഇൽ പരം ഹ്രസ്വ ചിത്രങ്ങൾ മുൻ വർഷങ്ങളിലായി ക്വിസ ഫിലിം ഫെസ്റ്റിവലിൽ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. 2012 ഇൽ ആരംഭിച്ച ചലച്ചിത്രോത്സവത്തിൽ, ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ശ്രീ. ഷാജി N കരുൺ, രഞ്ജിത് ശങ്കർ, വിനീത് ശ്രീനിവാസൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തൻ, അലൻസിയർ, അമൽ നീരദ്, ഖാലിദ് റഹ്മാൻ, വിധു വിൻസെന്റ്, ജിയോ ബേബി തുടങ്ങിയ പ്രശസ്തരാണ് മുഖ്യാതിഥികളായി കഴിഞ്ഞ വർഷങ്ങളിൽ മേളയ്ക്ക് എത്തിയത്. പ്രശസ്ത സിനിമാ പ്രവർത്തകരായ റോസ് മേരി, സജിൻ ബാബു, ഷെറി, സനൽകുമാർ ശശിധരൻ , നേമം പുഷ്പരാജ്, ശ്രീബാല കെ മേനോൻ ,വിധു വിൻസെന്റ് , വിനു എബ്രഹാം , സുലോചന റാം മോഹൻ ,ഭവാനി ചീരത് , നൂറനാട് രാമചന്ദ്രൻ , കെ എ ബീന, സുദേവൻ, കൃഷാന്ത്, അർച്ചന പത്മിനി, പ്യാരേലാൽ, ഷൈനി ബെഞ്ചമിൻ, ബിലഹരി, ഫൗസിയ ഫാത്തിമ തുടങ്ങിയവർ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിന്റെ ജൂറി അംഗങ്ങളായും കഴിഞ്ഞ വർഷങ്ങളിൽ ടെക്നോപാർക്കിലെത്തി. പ്രശസ്ത സിനിമ നിരൂപകൻ ശ്രീ എം എഫ് തോമസ് ആയിരുന്നു ആദ്യത്തെ എട്ടു വർഷങ്ങളിലും ജൂറി ചെയർമാൻ. ഫിലിം ഫെസ്റ്റിവലിന്റെ ഒൻപതാമത് എഡിഷനിൽ ശ്രീമതി വിധു വിൻസെന്റും പത്താമത് എഡിഷനിൽ കൃഷ്ണേന്ദു കലേഷുമായിരുന്നു ജൂറി ചെയർപേഴ്‌സൺ/ചെയർമാൻ ആയിരുന്നു.
എല്ലാ ചലച്ചിത്ര പ്രേമികളെയും ഐ ടി ജീവനക്കാരെയും ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിലേക്ക് പ്രതിധ്വനി, സഹർഷം സ്വാഗതം ചെയ്യുന്നു.
സൗജന്യ ഡെലിഗേറ്റ് രജിസ്ട്രേഷനു - https://rb.gy/knymj0
കൂടുതൽ വിവരങ്ങൾക്കു - മുഹമ്മദ് അനീഷ്- 9745889192