- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർവ്വികം പദ്ധതി വഴി കാർഷികോപകരണങ്ങൾ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ
കൊല്ലം: മലയാളത്തിന്റെ മഹാനടൻ പത്മശ്രീ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആദിവാസി സമഗ്ര വികസന ക്ഷേമ പദ്ധതിയായ പൂർവ്വികം പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ചെറുകര ആദിവാസി ഊരിൽ കാർഷികോപകരണങ്ങൾ വിതരണം ചെയ്തു. കൃഷിയോഗ്യമായ എല്ലാവിധ കാർഷികോപകരണങ്ങളുമായാണ് ഫൗണ്ടേഷന്റെ ഭാരവാഹികൾ ആദിവാസി ഊരിൽ എത്തിച്ചേർന്നത്.
കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ അധ്യക്ഷതയിൽ പദ്ധതിയുടെ വിതരണോദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം .കെ. ഡാനിയൽ ഊര് മൂപ്പനും ഊര് മുപ്പത്തിക്കും നൽകിക്കൊണ്ട് നിർവഹിച്ചു. പദ്ധതിയുടെ വിതരണത്തോടൊപ്പം അദ്ദേഹം സംഘടന നാളിതുവരെ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി പരാമർശിച്ചു. അതോടൊപ്പം പൂർവികം പദ്ധതി വഴി കേരളത്തിലെ ആദിവാസി സഹോദരങ്ങൾക്ക് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി നടത്തിവരുന്ന ജീവകാരുണ്യ ക്ഷേമ പ്രവർത്തികളെക്കുറിച്ച് കൂട്ടിച്ചേർത്തു.അവ ആദിവാസി സഹോദരങ്ങളുടെ സമഗ്ര വികസന ക്ഷേമ പ്രവർത്തനങ്ങൾ, ആരോഗ്യം, കുട്ടികൾക്കുള്ള വിദ്യാഭ്യാസം, സ്ത്രീകൾക്കായുള്ള പ്രത്യേക സ്വയം തൊഴിൽ പദ്ധതികൾ എന്നിവയാണെന്നും കാർഷികോപകരണങ്ങളുടെ വിതരണത്തെ കൂടാതെ പൂർവികം പദ്ധതിയിലൂടെ നടത്തി വരുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ചന്ദ്രകുമാർ, എസ്. സുജിത്, ബിനോയ് രാജൻ, മാത്യു ചെറിയാൻ ഇഞ്ചപ്പാറ, ജേക്കബ് മാത്യു കോട്ടയം,എന്നിവരും സംബന്ധിച്ചു.