- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടമറ്റം സ്കൂളിൽ ടോയിലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു
ഇടമറ്റം: ളാലം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിയുടെ നിർദ്ദേശാനുസരണം ഇടമറ്റം കെ ടി ജെ എം സ്കൂളിൽ അഞ്ചര ലക്ഷം രൂപ ഉപയോഗിച്ചു നിർമ്മിച്ച ടോയിലറ്റ് സമുച്ചയം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഷിബു പൂവേലി അധ്യക്ഷത വഹിച്ചു. മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ബിജു തുണ്ടിയിൽ, നളിനി ശ്രീധരൻ, സ്കൂൾ ഫാ ജോസ് നെടുംമ്പാറ, ഹെഡ്മിസ്ട്രസ് ട്രീസാ മേരി പി ജെ, വിൻസെന്റ് കണ്ടത്തിൽ, സിജോ തുരുത്തിയിൽ എന്നിവർ പ്രസംഗിച്ചു.
ദേവിക ബെന്നിന് ജന്മനാടിന്റെ ആദരവ്
ഉരുളികുന്നം: കേരളാ സ്കൂൾ കായികമേളയിൽ മൂന്ന് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയ ദേവിക ബെന്നിന് ജന്മനാടിന്റെ സ്നേഹാദരവ് നൽകി. ഉരുളികുന്നം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന യോഗം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജന്മനാടിന്റെ ആദരവ് എം എൽ എ ദേവിക ബെന്നിന് സമ്മാനിച്ചു. ഫാ തോമസ് വാലുമ്മേൽ അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി, എലിക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പാറയ്ക്കൽ, ജെയിംസ് ചാക്കോ ജീരകത്തിൽ, യമുന പ്രസാദ്, സോണി കെ സി, ദീപു വി എം, ബിൻസ് തൊടുകയിൽ എന്നിവർ പ്രസംഗിച്ചു.