- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫാം കർഷകദിനാചരണവും ഭിന്നശേഷി അവാർഡു വിതരണവും നടത്തി
വാഴക്കുളം: നിലനിൽപ്പിനായി കർഷകർ സംഘടിച്ചു നീങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇൻഫാം മുൻ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ. ഇൻഫാം കർഷക ദിനാചരണം വാഴക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ അറയ്ക്കൽ. കർഷകരെ രക്ഷിക്കാൻ കർഷകർ മാത്രമേ ഉള്ളൂ എന്ന അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹം ഏതെല്ലാം തരത്തിൽ ദ്രോഹിക്കപ്പെടുന്നുണ്ടോ അതെല്ലാം കർഷകർ ഏറ്റുവാങ്ങുകയാണ്. പ്രാദേശിക തലത്തിൽ നിന്ന് ആഗോള കാഴ്ചപ്പാടോടുകൂടി ഉണർന്നെഴുന്നേറ്റില്ലെങ്കിൽ വരും നാളുകളിൽ വൻ പ്രതിസന്ധിയാവും കർഷകർ നേരിടേണ്ടി വരിക എന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഇൻഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.ദേശീയ ചെയർമാൻ റവ.മോൺ. ജോസഫ് ഒറ്റപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.കോതമംഗലം രൂപത എമരിറ്റസ് ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ അവാർഡ് വിതരണം നിർവഹിച്ചു.
രാഷ്ട്രദീപിക മാനേജിങ് ഡയറക്ടർ ഫാ.മാത്യു ചന്ദ്രൻ കുന്നേൽ,ദേശീയ സെക്രട്ടറി ജനറൽ ഷെവ.അഡ്വ.വി സി സെബാസ്റ്റ്യൻ,ദേശീയ സെക്രട്ടറി ഫാ.ജോർജ് പൊട്ടയ്ക്കൽ,ദേശീയ വൈസ് ചെയർമാൻ കെ.മൈതീൻ ഹാജി,ദേശീയ ട്രഷറർ ജോയി തെങ്ങുംകുടിയിൽ, സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിള്ളിൽ, കോതമംഗലം കാർഷിക ജില്ല ഡയറക്ടർ ഫാ.റോബിൻ പടിഞ്ഞാറേക്കൂറ്റ്, പ്രസിഡന്റ് റോയി വള്ളമറ്റം, സിസ്റ്റർ ബിജി റോസ്, ദേശീയ സെക്രട്ടറി ജോസഫ് കാര്യാങ്കൽ എന്നിവർ പ്രസംഗിച്ചു.
ഇൻഫാം ദേശീയ ട്രസ്റ്റിയായിരുന്ന അഡ്വ.ഡോ.എം.സി ജോർജ് മെമോറിയൽ ഭിന്നശേഷി കർഷക അവാർഡ് വിതരണവും യോഗത്തോടനുബന്ധിച്ചു നടത്തി.