- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ 2022(PQFF '22) അവാർഡുകൾ വിതരണം ചെയ്തു
ഐ ടി ജീവനക്കാരുടെ എറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലായ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ അതിന്റെ പതിനൊന്നാമത് പതിപ്പ് ജനുവരി 21 ന് ടെക്നോപാർക്ക് ട്രാവൻകൂർ ഹാളിൽ വച്ച് നടന്നു. മത്സര വിഭാഗത്തിൽ 19 ചിതങ്ങൾ ആണ് മത്സരിച്ചത്. 27-മത് അന്തരാഷ്ട്ര ചലച്ചിത്ര മേളയുടെ ആർടിസ്റ്റിക് ഡയറക്ടറും ഫിലിം ക്യുറേറ്ററും ആയ ശ്രീമതി ദീപിക സുശീലൻ ആയിരുന്നു ജുറി ചെയർപേഴ്സൺ. പ്രശസ്ത സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ ഡോൺ പാലത്തറ, സിനിമ നിരൂപിക ഡോ: ഷീബ കുര്യൻ എന്നിവരായിരുന്ന മറ്റ് ജൂറി അoഗങ്ങൾ. അവാർഡുകൾ പ്രശസ്ത സിനിമ നിരൂപകൻ ശ്രീ എം എഫ് തോമസ് വിതരണം ചെയ്തു.
പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ '22 അവാർഡുകൾ
മികച്ച ചിത്രം - 'The Argumen', സംവിധാനം ഏണസ്റ്റ് ജോർജ് (Company - UST)
മികച്ച രണ്ടാമത്തെ ചിത്രം - ഘർഘരം, സംവിധാനം - അഭിലാഷ് അനിരുദ്ധ് ( Company - Rolling Frames Creative Studio)
മികച്ച സംവിധയകൻ - ആനന്ദ് മഠത്തിൽ/വൈശാഖ്, ചിത്രം 'Tangle the Endless' (Company - NGA HR Pvt ltd)
മികച്ച എഡിറ്റർ - ദേവദാസ്, ചിത്രം 'പൊടി മീശ മുളയ്കണ കാലം' (Company - Byjus Learning App)
മികച്ച തിരക്കഥ - ഏണസ്റ്റ് ജോർജ്/ രോഹിത് റെജി, ചിത്രം - 'The Argumen ' (Company - UST)
മികച്ച നടൻ - സിദ്ധാർത്ഥ ശിവ, ചിത്രം 'ഘർഘരം'
മികച്ച നടി - ശരണ്യ ജിതേഷ്, ചിത്രം ' രഹസ്യം '
മികച്ച ഛായാഗ്രഹണം - ടോണി ജോസഫ്, ചിത്രം 'Mask'
സ്പെഷ്യൽ ജൂറി പരാമർശം (അഭിനയം) - മീര നായർ, ചിത്രം മരീചിക
അവാർഡിന് പുറമെ, ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും നൽകി. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്കാരങ്ങളും നൽകി.
2022 പ്രതിധ്വനി ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഡയറക്ടർ മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ച അവാർഡ് ദാന ചടങ്ങിൽ പ്രതിധ്വനി ഫിലിം ക്ലബ്ബ് കൺവീനർ ശ്രീ അശ്വിൻ എംസി സ്വാഗതം പറഞ്ഞു പ്രതിധ്വനി എക്സിക്യുട്ടിവ് അംഗം ശ്രീ അജിത്ത് അനിരുദ്ധൻ നന്ദി പ്രകാശിപ്പിച്ചു. പ്രതിധ്വനി സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ രാജീവ് കൃഷ്ണനും ചടങ്ങിൽ പങ്കെടുത്തു
അവാർഡ് ജേതാക്കൾക്കും മേളയിൽ പങ്കെടുത്ത എല്ലാവർക്കും പ്രതിധ്വനിയുടെ നന്ദി.
(Photos attached )
കൂടുതൽ വിവരങ്ങൾക്കു - മുഹമ്മദ് അനീഷ്- 9745889192