കൊച്ചി: 2022 ലെ മികച്ച വനിതാ മാധ്യമ പ്രവർത്തകർക്ക് റോട്ടറി ക്ലബ് തൃപ്പൂണിത്തുറ ഏർപ്പെടുത്തിയ റോട്ടറി വിമൻ ജേർണലിസ്റ്റ് അവാർഡ് 2022-ന് എൻട്രികൾ ക്ഷണിച്ചു. അച്ചടി, ഇലക്ട്രോണിക്, ഓൺലൈൻ വിഭാഗങ്ങളിലായി റിപ്പോർട്ടർക്കും, ഫോട്ടോ/ വീഡിയോ ജേർണലിസ്റ്റ് എന്നിവർക്കുമാണ് അവാർഡ് നൽകുക. 2022-ൽ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയ വനിത, ശിശുക്ഷേമ രംഗവുമായി ബന്ധപ്പെട്ടുള്ള സ്റ്റോറികളും അന്വേഷണാത്മക റിപ്പോർട്ടുകളുമാണ് അവാർഡിനായി പരിഗണിക്കുക.

25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മുതിർന്ന മാധ്യമ പ്രവർത്തകർ അടങ്ങുന്ന പാനലാണ് അവാർഡ് നിർണയിക്കുക. എൻട്രികൾ rotaryclubtripunithura@gmail.com എന്ന ഇമെയിലിലാണ് അയക്കേണ്ടത്. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 10 ആണ്. മാർച്ച് 8ന് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. വിശദ വിവരങ്ങൾക്ക് 9947677679 ൽ ബന്ധപ്പെടുക.