രാമപുരം: സംസ്ഥാന തല എൽ എസ് എസ് പരീക്ഷയിൽ ഒന്നാം സ്ഥാനവും ജില്ലാ തല യു എസ് എസ് പരീക്ഷയിൽ ഒന്നാം സ്ഥാനവും നേടിയ രാമപുരം ഉപജില്ല മാതൃകയാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. എൽ എസ് എസ്, യു എസ് എസ് വിജയികളെ ആദരിക്കാൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. മികച്ച നേട്ടം കൈവരിക്കാൻ പ്രവർത്തിച്ച അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും മാതാപിതാക്കളെയും എം എൽ എ അനുമോദിച്ചു.

വിജയികൾക്കു ഉപഹാരവും എം എൽ എ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. എ ഇ ഓ കെ കെ ജോസഫ്, കവിത മനോജ്, സുബിൻ പോൾ, ആർ പ്രസാദ്, കെ ജയശ്രീ, സജി തോമസ്, ടി എസ് ഷൈനിമോൾ, മേഴ്‌സി സെബാസ്റ്റ്യൻ, എൻ വൈ രാജേഷ്, ബെന്നി അഗസ്റ്റിൻ, ജൂവൽ മേരി ജോസ് എന്നിവർ പ്രസംഗിച്ചു.

അഴീക്കോടിന്റെ വിയോഗം കേരള സാംസ്‌കാരിക രംഗത്തെ ശൂന്യമാക്കി
പാലാ: സുകുമാർ അഴീക്കോടിനു ശേഷം കേരളത്തിന്റെ മന:സാക്ഷിയാവാൻ ഒരു സാംസ്കാരിക നായകനും കഴിഞ്ഞിട്ടില്ലെന്നു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പറഞ്ഞു. സുകുമാർ അഴീക്കോടിന്റെ ചരമവാർഷികദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ 'അഴീക്കോടിന് ശേഷം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ ശൂന്യമാക്കിയാണ് അഴീക്കോട് കടന്നു പോയതെന്നും അതിനു പകരക്കാരനാവാൻ അഴീക്കോടിനു ശേഷം ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക രംഗത്ത് നിരവധിയാളുകൾ ഉണ്ട്. എന്നാൽ ഇവരൊക്കെയും താത്പര്യങ്ങൾക്കനുസരിച്ചു നിലപാടെടുക്കുന്നവരാണെന്ന് സിമ്പോസിയം ചൂണ്ടിക്കാട്ടി. അഴീക്കോടിനെപ്പോലെ ഒരാളെ കേരളം കാത്തിരിക്കുകയാണെന്നും സിമ്പോസിയം പറഞ്ഞു. ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. റോയി ബുക്ക് മീഡിയ, രതീഷ് പഴയവീട്ടിൽ, ടോണി തോമസ്, വി ടി വിദ്യാധരൻ, വിഷ്ണു കെ ആർ, അമൽ കെ ഷിബു എന്നിവർ പ്രസംഗിച്ചു.