- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറപ്പള്ളി ലക്ഷംവീട് കോളനി നിവാസികളുടെ വഴിയെന്ന സ്വപ്നം യാഥാർത്ഥ്യമായി
പാലാ: അര നൂറ്റാണ്ടിലേറെക്കാലമായുള്ള പാറപ്പള്ളി ലക്ഷം കോളനി നിവാസികളുടെ വഴിയെന്ന സ്വപ്നം യാഥർത്ഥ്യമായി. മാണി സി കാപ്പൻ എം എൽ എ അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചു നിർമ്മിച്ച റോഡ് കോളനി നിവാസികൾക്കായി തുറന്നുകൊടുത്തു. റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ചു. രാജേഷ് വാളിപ്ലാക്കൽ, ഷിബു പൂവേലി, ബിനു പുളിക്കക്കണ്ടം, ഇന്ദു പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. റോഡിന് സ്ഥലം വിട്ടു നൽകിയ അഡ്വ ഷൈൻ ടോം, ചൂരക്കാട്ട് സി ജി വിജയകുമാർ, സി ജി നന്ദകുമാർ, മുൻ സെക്രട്ടറി എം സുശീൽ എന്നിവരെ സമ്മേളനത്തിൽ വച്ച് ആദരിച്ചു.
പാറപ്പള്ളി ലക്ഷംവീട് കോളനി ആരംഭിച്ചിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. അന്നു മുതൽ വഴി എന്നത് സ്വപ്നമായി അവശേഷിക്കുകയായിരുന്നു കോളനി നിവാസികൾക്ക്.
വർഷങ്ങളായി അധികാര കേന്ദ്രങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ആവശ്യം ഉന്നയിക്കപ്പെട്ടു. 25 ൽപരം കുടുംബങ്ങളാണ് ഇവിടെയുള്ളത്.
ഇതിനിടെയാണ് വിഷയം മാണി സി കാപ്പൻ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സമീപവാസിയായ സഹപാഠി ചൂരക്കാട്ട് സി ജി വിജയകുമാറിനെ നേരിൽ കണ്ട് മാണി സി കാപ്പൻ കോളനിക്കാർക്കായി സ്ഥലം വിട്ടു നൽകണമെന്ന് അഭ്യർത്ഥിച്ചു. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെയും സഹോദരൻ സി ജി നന്ദകുമാറിന്റെയും അഡ്വ ഷൈൻ ടോമിന്റെയും ഉടമസ്ഥതയിലുള്ള നാലു സെന്റോളം ഭൂമി കോളനി നിവാസികളുടെ യാത്രാവശ്യങ്ങൾക്കായി വഴി നിർമ്മിക്കുന്നതിന് സൗജന്യമായി വിട്ടുകൊടുക്കാമെന്ന് സമ്മതിച്ചതോടെ അരനൂറ്റാണ്ടായി കോളനി നിവാസികൾ കൊണ്ടു നടന്ന സ്വപ്നം യാഥാർത്ഥ്യമാകുകയായിരുന്നു. തുടർന്ന് അരക്കിലോ മീറ്ററോളം റോഡ് വെട്ടി. ഇതിന്റെ കോൺക്രീറ്റിംഗിനും മറ്റുമായി മാണി സി കാപ്പൻ എം എൽ എ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയും അനുവദിച്ചു. കോൺക്രീറ്റിങ് പൂർത്തീകരിച്ചതോടെ കോളനിയിലേയ്ക്കുള്ള യാത്ര സുഗമമായി.