ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഭരണ നിർവ്വഹണ കാര്യാലയ മന്ദിരത്തിന് മുമ്പിൽ ചേർന്ന ചടങ്ങിൽ ഡോ. കെ. മുത്തുലക്ഷ്മി ദേശിയ പതാക ഉയർത്തി റിപ്പബ്ലിക് സന്ദേശം നൽകി. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഡയറക്ടർ ഓഫ് സ്റ്റുഡന്റ്‌സ് സർവ്വീസ് ഡോ. പി. ഉണ്ണികൃഷ്ണൻ, നാഷണൽ സർവ്വീസസ് സ്‌കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത, എൻ. സി. സി. ഓഫീസർ ഡോ. സി. ആർ. ലിഷ എന്നിവർ പ്രസംഗിച്ചു.