- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായപള്ളിയിൽ മൂന്ന് നോമ്പാചരണവും ,കൺവൻഷനും ഇന്ന് മുതൽ
കിടങ്ങന്നൂർ: മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്ത ഡോക്‌സ്പള്ളിയിൽ വിശുദ്ധ മൂന്ന് നോമ്പാചരണവും ,കൺവൻഷനും, മായൽത്തോ പെരുന്നാളും ജനുവരി 30, 31 ഫെബ്രുവരി 1,2 തീയതികളിൽ നടക്കും.
30 മുതൽ ഫെബ്രുവരി ഒന്ന് വരെ കോഴിമല സെന്റ് ജോർജ്ജ് സണ്ടേസ്‌കൂളിൽ വെച്ച് കൺവൻഷനും ധ്യാനവും നടക്കും.30-ാംതീയതി വൈകിട്ട് 6-ന് സന്ധ്യാനമസ്‌ക്കാരം,6.45ന് ഗാനശുശ്രൂഷ 7ന് വചനശുശ്രൂഷ ഫാ.ഡേവിസ് പി. തങ്കച്ചൻ വാഴമുട്ടം.31-ന് രാവിലെ 10 മണിമുതൽ ധ്യാനം: ഫാ.ജോൺ കുര്യാക്കോസ് മഞ്ഞിനിക്കര വൈകിട്ട് 6-ന് സന്ധ്യാനമസ്‌ക്കാരം,6.45ന് ഗാനശുശ്രൂഷ 7ന് വചനശുശ്രൂഷ ഫാ.എബി സ്റ്റീഫൻ ഓമല്ലൂർ ഫെബ്രുവരി ഒന്നിന് വൈകിട്ട് 6-ന് സന്ധ്യാനമസ്‌ക്കാരം,6.45ന് ഗാനശുശ്രൂഷ 7ന് വചനശുശ്രൂഷ : ഫാ. വർഗീസ് മണലേൽ വള്ളിക്കോട് കോട്ടയം രണ്ടാംതീയതി രാവിലെ 7ന് പ്രഭാതനമസ്‌ക്കാരവും 7-30 മുതൽ ഫാ.സാജൻ റ്റി.ജോണിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടക്കുമെന്ന് ട്രസ്റ്റി പി.വി ഏലിയാസ് ,സെക്രട്ടറി ചെറിയാൻ എം.തോമസ് എന്നിവർ അറിയിച്ചു.