- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി നിരക്ക് വർദ്ധന സർക്കാർ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നു - വെൽഫെയർ പാർട്ടി
തിരുവനന്തപുരം : സർചാർജ് എന്ന പേരിൽ ഫെബ്രുവരി ഒന്നു മുതൽ യൂണിറ്റിന് ഒൻപത് പൈസ നിരക്കിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള കെ.എസ്.ഇ.ബിയുടെ ആവശ്യം അംഗീകരിച്ച വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം ജനങ്ങളെ കൊല്ലാക്കൊല ചെയ്യലാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു.
വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥതയും കുടിശ്ശിക പിരിക്കാത്ത നിലപാടും കൊണ്ടുണ്ടാകുന്ന ബാധ്യതകൾ ജനങ്ങൾക്കു മേൽ കെട്ടിവക്കുന്ന എളുപ്പ വിദ്യയാണ് എപ്പോഴും വൈദ്യുതി ബോർഡ് സ്വീകരിക്കുന്നത്.
ഓരോ ഗാർഹിക ഉപഭോക്താവിനും പ്രതിമാസം നൂറിലധികം രൂപയുടെ നിരക്ക് വർദ്ധനവാണ് ഇപ്പോൾ അടിച്ചേൽപ്പിച്ചിരിക്കുന്നത്. കുടിവെള്ളത്തിന്റെ വില വർദ്ധിപ്പിക്കാൻ ഇടതുമുന്നണി തീരുമാനിച്ചതിന്റെ പിറകെയാണ് വൈദ്യുതിനിരക്കും വർദ്ധിപ്പിക്കുന്നത്.
ജനങ്ങൾ എങ്ങനെ ജീവിക്കണമെന്നാണ് സർക്കാർ പറയുന്നത് എന്ന് വ്യക്തമാക്കണം. വിലക്കയറ്റം കൊണ്ട് വലഞ്ഞ ജനത്തിന് മേലെയാണ് പുതിയ ഭാരങ്ങൾ സർക്കാർ കെട്ടി ഏൽപ്പിക്കുന്നത്. ഇടതുഭരണം എല്ലാ അർത്ഥത്തിലും ജനദ്രോഹഭരണമായി മാറി കഴിഞ്ഞിരിക്കുന്നു. കുടിവെള്ളം, വൈദ്യുതി എന്നിവയുടെ വർദ്ധന എല്ലാ മേഖലയിലും വീണ്ടും വിലക്കയറ്റത്തിന് കാരണമാകുമെന്നതിനാൽ നിരക്ക് വർദ്ധന പിൻവലിച്ച് ജനങ്ങളോട് മര്യാദ കാണിക്കാൻ ഇടതു സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.