കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സി.എസ്.സി സെന്ററുകളുടെ ഔദ്യോഗിക സംഘടനയായ മലപ്പുറം കെ.എൽ-സി.എസ്.സി- വി.എൽ.ഇ സൊസൈറ്റിയുടെ 2023-24 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് . നജീബ് റഹ്മാൻ കുനിയിൽ, സെക്രട്ടറി . രഞ്ജിത്ത് പയ്യനാട്, ട്രഷറർ . ഷഫീക് പൊന്മുണ്ടം, വൈ.പ്രസി. . ഹാരിസ് മുണ്ടമ്പ്ര, ജോ.സെക്രട്ടറി . ശിഹാബ് മോങ്ങം എന്നിവരെ തിരഞ്ഞെടുത്തു.

ജനറൽ ബോഡിയോടനുബന്ധിച്ച് മലപ്പുറം വ്യാപാര ഭവനിൽ വച്ച് നടന്ന ട്രെയിനിങ് പ്രോഗ്രാം സി.എസ്.സി സ്റ്റേറ്റ് കോഡിനേറ്റർ . ജിനോ ചാക്കോ ഉദ്ഘാടനം നിർവഹിച്ചു, സി. എസ്. സി മലപ്പുറം ജില്ല മാനേജർ . നൗഷാദ്, എച്ച് ഡി എഫ് എർഗോ സി എസ് സി കേരള സ്റ്റേറ്റ് കോഡിനേറ്റർ . ഷിജു, സി എസ് സി വി.എൽ.ഇ . സജീർ ചോലക്കൽ എന്നിവർ ട്രെയിനിങ് ക്ലാസ്സ് നടത്തി.

സി.എസ്.സി,വി.എൽ.ഇ കളുടെ ഉന്നമനത്തിനായി 2018 മുതൽ രജിസ്‌ട്രേഷൻ ചെയ്തു പ്രവർത്തിക്കുന്ന സൊസൈറ്റി നിലവിൽ അംഗങ്ങൾക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അംഗങ്ങളുടെ ആവശ്യങ്ങൾക്ക് തുടർന്നും സൊസൈറ്റി കൂടെയുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയതായി അംഗത്വം ലഭിക്കുന്നതിന് സെക്രട്ടറിയുമായി ബന്ധപ്പെടാവുന്നതാണ് രഞ്ജിത്ത് പയ്യനാട് 9747666165